അഞ്ചുമാസം പ്രായമുള്ള പെൺഭ്രൂണം തണ്ണിമത്തന്‍റെ പുറംതോടിൽ പൊതിഞ്ഞ് ഓവുചാലിൽ

അതേസമയം, പെൺഭ്രൂണം വൈദ്യപരിശോധനയ്ക്കായി അയച്ചു.

news18
Updated: June 11, 2019, 8:28 PM IST
അഞ്ചുമാസം  പ്രായമുള്ള പെൺഭ്രൂണം തണ്ണിമത്തന്‍റെ പുറംതോടിൽ പൊതിഞ്ഞ് ഓവുചാലിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 11, 2019, 8:28 PM IST IST
  • Share this:
നോയിഡ: അഞ്ചുമാസം പ്രായം തോന്നിക്കുന്ന പെൺഭ്രൂണം തണ്ണിമത്തന്‍റെ തൊണ്ടുകൊണ്ട് പൊതിഞ്ഞ് ഓവുചാലിൽ തള്ളിയ നിലയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ചൊവ്വാഴ്ച പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ശുചീകരണ തൊഴിലാളിയാണ് സെക്ടർ 93ലെ ഗെജ്ഹ ഗ്രാമത്തിലെ ഓവുചാലിൽ തിങ്കളാഴ്ച ഇത് കണ്ടത്.

ശുചീകരണ തൊഴിലാളിയായ രവിന്ദ്രയെന്ന കല്ലുവാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. ഫേസ് ടു പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഫർമൂദ് അലി പുന്ദിർ അറിയിച്ചതാണ് ഇക്കാര്യം. അഞ്ച് മാസം പ്രായമുള്ള പെൺഭ്രൂണമാണ് കണ്ടെത്തിയത്. അതേസമയം, അജ്ഞാതരായ ആളുകൾക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 318 അനുസരിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

'ഓന്റെ പല്ല്‌ മുന്നിലോട്ട്‌ ഉന്തിയിട്ടായിരുന്നു... ലോ ഐ ക്യൂ ആണെന്ന് തെളിയിക്കാൻ വേറെ എന്ത്‌ വേണം'; ടീച്ചറിന്റെ ബോഡി ഷെയ്‌മിങ്ങിനെപ്പറ്റിയുള്ള കുറിപ്പ് വൈറൽ ആവുന്നു

അതേസമയം, പെൺഭ്രൂണം വൈദ്യപരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഗർഭച്ഛിത്രം ഇന്ത്യയിൽ നിയമപരമല്ല. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ 20 ആഴ്ചവരെ പ്രായമായ പെൺഭ്രൂണം ഗർഭച്ഛിത്രം നടത്താവുന്നതാണ്. 1971ലെ പ്രഗ്നൻസി ആക്ട് അനുസരിച്ചാണ് ഇത്.

അതേസമയം, 2011ലെ സെൻസസ് അനുസരിച്ച് ഉത്തർപ്രദേശിൽ കുട്ടികളിലെ ആൺ-പെൺ അനുപാതം 1000 ആൺകുട്ടികൾക്ക് 902 പെൺകുട്ടികൾ മാത്രമാണ് ഉള്ളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍