തൃശ്ശൂർ : തൃശൂരിനെ നടുക്കി വീണ്ടും വെട്ടിക്കൊലപാതകം. അന്തിക്കാട് കാറിൽ സഞ്ചരിക്കുകയായിരുന്ന കൊലക്കേസ് പ്രതിയെ വിളിച്ചിറക്കി വെട്ടിക്കൊന്നു. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന നിഥിൽ ആണ് കൊല്ലപ്പെട്ടത്. ആദർശ് കൊലക്കേസിലെ പ്രതിയാണ് നിഥിൽ എന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിക്കുകയായിരുന്ന നിഥിലിനെ കാറിൽ നിന്ന് വിളിച്ചിറക്കിയാണ് വെട്ടിയത്. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു.
Also Read-
കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻതൃശ്ശൂരിൽ ഒരാഴ്ചക്കുള്ളിലെ അഞ്ചാമത്തെ കൊലപാതകമാണിത്. ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി
സനൂപ്, കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന യുവ വനിതാ
ഡോക്ടർ സോന ജോസ്, ഒല്ലൂരിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനായ ശശി, ചേലക്കര എളനാട് പരോളിലിറങ്ങിയ
പീഡനകേസ് പ്രതി സതീഷ് എന്നിവരെയാണ് ഇതിന് മുൻപ് കൊലപ്പെടുത്തിയത്.
കുട്ടനെല്ലൂരിൽ ദന്ത ഡോക്ടർ സോന ജോസാണ് കുത്തേറ്റ് മരിച്ചത്. സോനയുടെ ബിസിനസ് പാർട്ട്ണറും പാവറട്ടി സ്വദേശിയുമായ മഹേഷ് ആണ് സോനയെ കുത്തിയത്. കുട്ടനെല്ലൂരിൽ ദ ഡെൻറസ്റ്റ് ക്ളിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും. മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. ഇതറിഞ്ഞെത്തിയ മഹേഷ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നതും. മഹേഷിനെ ദന്തൽ ക്ലിനിക്കിൽ കൊണ്ടുവന്ന് തെളിവെടുത്തു.
Also Read-
പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നയാൾ പിടിയിൽ; കൊലപാതകം പ്രതി പരോളിൽ ഇറങ്ങിയപ്പോൾഒല്ലൂരില് പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച വയോധികന് ചികിത്സ യിലിരിക്കെ മരിച്ചിരുന്നു. ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിയാണ് മരിച്ചത്. ബന്ധുവായ അക്ഷയ് കുമാറിനെ പൊലീസ് പിടികൂടി. വളർത്തു നായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമായതെന്ന് പൊലീസ് പറയുന്നു.
Also Read-
ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചുപ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പഴയന്നൂർ എളനാട് തിരുമേനി സതീഷ് (38) ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. കഞ്ചാവ് കേസിൽ റിമാൻഡിലായ പ്രതിയുടെ മരണവും കൊലപാതകമാണെന്ന് സംശയിക്കുന്നതിനിടയിലാണ് ജില്ലയെ ഭീതിയിലാക്കിയുള്ള മറ്റൊരു കൊലപതകവുമുണ്ടവുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.