• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ചുപേർ അറസ്റ്റിൽ

Arrest | വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ചുപേർ അറസ്റ്റിൽ

മുന്‍വൈരാഗ്യം കാരണം ആണ് അഞ്ചംഗസംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: യുവാവിന് വിവാഹ സല്‍ക്കാരത്തിനിടെ കുത്തേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കഴക്കൂട്ടത്ത് ആണ് സംഭവം. ജാസിം ഖാന്‍, സിബിന്‍, രാഹുല്‍, അഭിനവ്, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യം കാരണം ആണ് അഞ്ചംഗസംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുന്നിനകം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്.

    ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മുതുകിന് ആണ് ആക്രമണത്തില്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

    പോക്സോ കേസിൽ റിമാൻഡിലായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി

    പോക്‌സോ കേസില്‍ റിമാന്‍ഡിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു പോക്സോ കേസും ഉൾപ്പെടും. മൂന്ന് പരാതികളില്‍ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം. പൂര്‍വ വിദ്യാര്‍ഥികൾ നൽകിയ പീഡനപരാതി ആസ്പദമാക്കിയാണ് പുതിയ കേസുകൾ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

    Also Read- DNA പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് കണ്ടെത്തി; പോക്സോ കേസിൽ 24കാരനെ കോടതി വെറുതെവിട്ടു

    അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കെ വി ശശികുമാറിന്‍റെ അറസ്റ്റ് വൈകിയതിലും പ്രതിഷേധം രൂക്ഷമായിരുന്നു. അതിനിടെയാണ് ശശികുമാർ അറസ്റ്റിലായത്.

    Also Read- Murder| ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പുളിമരക്കുറ്റി കണ്ടെത്തി

    മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച്‌ ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. മഞ്ചേരി സബ് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പോക്‌സോ കേസില്‍ പ്രതിയാതോടെ ശശികുമാറിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
    Published by:Anuraj GR
    First published: