രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് 'ചൂത്' കളിച്ച്; അഞ്ചുപേർ അറസ്റ്റിൽ, 15000 രൂപയും കണ്ടെടുത്തു

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവരെല്ലാം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൂതുകളി നടത്തിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു.

News18 Malayalam | news18
Updated: August 18, 2020, 3:26 PM IST
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് 'ചൂത്' കളിച്ച്; അഞ്ചുപേർ അറസ്റ്റിൽ, 15000 രൂപയും കണ്ടെടുത്തു
Representative image.
  • News18
  • Last Updated: August 18, 2020, 3:26 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്തിന്റ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആയിരുന്നു ശനിയാഴ്ച. കോവിഡ് കാലമായതിനാൽ കർശന നിയന്ത്രണങ്ങളോടെ ആയിരുന്നു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ, ഡൽഹിയിൽ ചിലർ 'ചൂതു' കളിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പൊലീസ് ഇത് കൈയോടെ പൊക്കുകയും ചെയ്തു.

അഞ്ചുപേരെയാണ് ചൂതു കളിച്ചതുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഡെക്ക് ചൂതു കളിക്കുന്ന കാർഡുകളും 15,000 രൂപയും പൊലീസ് കണ്ടെടുത്തു.

മായങ്ക്, അമിത് കുമാർ, മഹേന്ദർ സിംഗ്, നരേന്ദർ കുമാർ, നവീൻ ഗാർഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണ് പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഡൽഹിയിലെ എൻ ടി പി സി ബദർപുരിലെ ഖട്ടു ശ്യാം പാർക്കിൽ കുറച്ച് ആളുകൾ ചൂതു കളിക്കുന്നുണ്ടെന്ന് ആയിരുന്നു പൊലീസിന് ലഭിച്ച വിവരം.

You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]

വിവരം ലഭിച്ചതിനെ തുടർന്ന് ഭദർപുർ എ സി പിയുടെ കീഴിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവരെല്ലാം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൂതുകളി നടത്തിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു.

ചൂതു കളിയെത്തുടർന്ന് പിടിക്കപ്പെട്ട ആർക്കും മറ്റ് ക്രിമിനൽ പശ്ചാത്തലമില്ല.
Published by: Joys Joy
First published: August 18, 2020, 3:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading