• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | റെയില്‍പാളത്തിനടുത്ത് നാടന്‍ബോംബ് ശേഖരം; കഴക്കൂട്ടത്ത് അസം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

Arrest | റെയില്‍പാളത്തിനടുത്ത് നാടന്‍ബോംബ് ശേഖരം; കഴക്കൂട്ടത്ത് അസം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

റെയില്‍വേ സംരക്ഷണ സേനയാണ് റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാലുപേരെ കണ്ടെത്തിയത്

 • Share this:
  തിരുവനന്തപുരം കഴക്കൂട്ടത്ത് (Kazhakkoottam) റെയില്‍പാളത്തിന് (Railway Track) സമീപം നാടന്‍ ബോംബ് (Bomb) ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍ (Arrest). സ്റ്റേഷന്‍കടവ് സ്വദേശികളായ സന്തോഷ് (45), സുല്‍ഫി (43), ഷാജഹാന്‍ (45), അസ്സം സ്വദേശികളായ നാസിര്‍ റഹ്‌മാന്‍ (30), ഷാജഹാന്‍ (18) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്.

  ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേനയാണ് റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാലുപേരെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയില്‍വേ പോലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു.

  ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തുമ്പ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് നാടന്‍ ബോബുകള്‍ നിര്‍വീര്യമാക്കി.

  Also Read- മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA

  നാടന്‍ ബോംബുകള്‍ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയില്‍വേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റര്‍ ഭാഗത്ത് പരിശോധനയും നടത്തി. അതേസമയം, നിരവധി കേസുകളില്‍ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല. ഉത്സവത്തിനിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിലെ എതിര്‍വിഭാഗക്കാരെ ആക്രമിക്കാനാണ് നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

  പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; 76 കാരന്‍ അറസ്റ്റില്‍


  ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ (Minor Girls) പീഡിപ്പിക്കാൻ ശ്രമിച്ച 76കാരനെ കട്ടപ്പന പൊലീസ് (Kattappana Police) അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗീസ് (76) ആണ് പിടിയിലായത്.

  Also Read- സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ

  ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഇയാൾ ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കൾ ചൈൽ‍ഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

  ഡി വൈ എസ് പി വി.എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ എസ് ഐ ഹരികുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ് കെ.പി.,സുരേഷ് ബി. ആന്റോ, വനിതാ ഉദ്യോഗസ്ഥരായ വി.റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
  Published by:Arun krishna
  First published: