നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍

  പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍

  യുവാക്കൾക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ (Police) ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ (Video) ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടിയുമായി പോലീസ്.

   വീഡിയോ പ്രചരിപ്പിച്ച വരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. സിനിമാ സംഭാഷണവും ചേർത്താണ് ഇവർ പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത്.

   മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ എടുത്തത്. തുടർന്ന് ''പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങുമെന്ന സിനിമാ സംഭാഷണം ഉൾപ്പെടുത്തി വീഡിയോ പ്രചരിപ്പുക്കുകയായിരുന്നു.

   യുവാക്കൾക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.

   Drug Seized | ഹാഷിഷ് ഓയില്‍ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; രണ്ടു യുവാക്കള്‍ പിടിയില്‍

   ഒരു കിലോ ഹാഷിഷ് ഓയിലുമായി(Hashish Oli) രണ്ടു യുവാക്കള്‍ പിടിയില്‍(Arrest). പത്തനാപുരം കൊല്ലംകടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി(Drug) മരുന്ന് പിടിച്ചത്. വിശാഖപട്ടണം സ്വദേശികളായ ശ്രാവണ്‍കുമാര്‍, രാമു എന്നിവരുടെ പക്കല്‍ നിന്നാണ് ലഹരി കണ്ടെത്തിയത്.

   ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കായംകുളത്തെത്തിയ യുവാക്കള്‍ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. പുതുവല്‍സര ആഘോഷങ്ങള്‍ക്കായി എത്തിച്ചതാണ് ലഹരിയെന്ന അനുമാനത്തിലാണ് പൊലീസ്.

   ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ആര്‍ക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

   Also Read-12 years in Jail | 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ

   Sexual Harassment | ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

   തമിഴ്നാട്(Tamil Nadu) രാമനാഥപുരത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം (Sexual harassment) നടത്തിയ അധ്യാപകനെ(Teacher) അറസ്റ്റ്(Arrest) ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കെതിരെ 15 വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

   ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.

   Also Read-Arrest | പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

   ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്.

   ഗണിത അധ്യാപകന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
   Published by:Jayashankar AV
   First published: