ഒമ്പതാം ക്ലാസുകാരനെ അഞ്ച് വര്‍ഷമായി പീഡിപ്പിച്ച സംഘം പിടിയില്‍
ഒമ്പതാം ക്ലാസുകാരനെ അഞ്ച് വര്‍ഷമായി പീഡിപ്പിച്ച സംഘം പിടിയില്‍
CHILD-ABUSE
Last Updated :
Share this:
മലപ്പുറം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് വര്‍ഷമായി പീഡിപ്പിക്കുന്ന സംഘം പിടിയില്‍. തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷമായി അഞ്ചംഗ സംഘം പീഡിപ്പിക്കുകയാണെന്ന കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ ശേഖരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കേസ് എടുക്കുകയായിരുന്നു.
മദ്രസാ അധ്യാപകനായ സിദ്ധീഖാണ് അഞ്ച് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിയെ ആദ്യം പീഡത്തിത് ഇരയാക്കിയതെന്ന് എസ്.ഐ ആര്.രാജേന്ദ്രന് നായര്‍ പറഞ്ഞു. പിന്നീട് അഞ്ച് വര്‍ഷത്തോളം പീഡനം തുടര്‍ന്നു. പിന്നീട് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോലീസിന് പരാതി കൈമാറുകയുമായിരുന്നു.
പ്രതികളെ പല ഭാഗങ്ങളില്‍ നിന്നായാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും തിരൂര്‍ കോടതി റിമാന്റ് ചെയ്തു. കേസില്‍ കുടുതല്‍ പേര് ഇല്ലയെന്ന് പൊലീസ് അറിയിച്ചു. സി പി.ഒ മാരായ വിനീത് കുമാര്‍, ജോഷി സേവ്യര്‍, മുഹമ്മദ് ഫൈസല്‍, ഹാരിസ് ബാബു, വീണ വാരിയത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.