• HOME
  • »
  • NEWS
  • »
  • crime
  • »
  • നായകള്‍ ഓടിച്ച കാട്ടുപോത്ത് കുഴിയില്‍ വീണു; വെട്ടിക്കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടെ അഞ്ചുപേര്‍ പിടിയില്‍

നായകള്‍ ഓടിച്ച കാട്ടുപോത്ത് കുഴിയില്‍ വീണു; വെട്ടിക്കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടെ അഞ്ചുപേര്‍ പിടിയില്‍

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലകുകയായിരുന്നു പ്രതികള്‍.

  • Last Updated :
  • Share this:
    മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടയില്‍ അഞ്ചു പേര്‍ പിടിയില്‍. തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ രമേശ് (40), കാളിദുരെ (41), കറുപ്പുസ്വാമി (50),രാമര്‍ (46), അമൂല്‍ രാജ്(35) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയിലുള്ള 80 കിലോ ഇറച്ചിയും പിടിച്ചെടുത്തു. പ്രതികള്‍ അഞ്ചുപേരും തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്.

    നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് തലയാര്‍ എസ്റ്റേറ്റിലുള്ള വലിയ കുഴിയില്‍ വീണു. കുഴിയില്‍ വീണ പോത്തിന്റെ തല കാട്ടുവള്ളികളില്‍ കുടുങ്ങി. ഈ സമയം ഈ ഫീല്‍ഡില്‍ ജോലിചെയ്തിരുന്ന പ്രതികളിലൊരാള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കാട്ടുപോത്തിനെ കൊന്നു.

    Also Read-സഹപാഠിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണി: പ്ലസ് വൺ വിദ്യാർഥിനിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയതായി പരാതി

    ഇതിനുശേഷം ഇറച്ചിയാക്കി അഞ്ചു ചാക്കുകളിലാക്കി വീടുകളിലേക്ക് കൊണ്ടു പോകാനാണ് ശ്രമം നടത്തിയത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലകുകയായിരുന്നു പ്രതികള്‍. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാര്‍ റേഞ്ചോഫീസര്‍ അരുണ്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

    പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു

    പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10.13 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ ശ്രീകുമാർ (ഹരി - 42), നെടുങ്കുന്നം കാടുവെട്ടി എസ് പ്രദീപ് (38), വെൺമണി പുന്തല പള്ളിപടിഞ്ഞാറേതിൽ അഷ്റഫ് (49), കങ്ങഴ ഇടയരിക്കപ്പുഴ പുത്തൻവീട്ടിൽ റഷീദ് (38), ചെറിയനാട് നെടുവാരംകോട് കുഴിത്തുണ്ടിൽ പ്രസാദ് (52), കുന്നന്താനം മാരൂർ സുരേന്ദ്രൻ പിള്ള (53), കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം ബി വിനോദ്, ചെങ്ങന്നൂർ മുടിയുഴത്തിൽ ബാബു ജോൺ (52), പറക്കോട് കൈലാസം എൻ രഘുനാഥൻ (58), ചെറുവള്ളി ഞാലിയിൽ സിബി ആന്റണി (54) എന്നിവരാണ് പിടിയിലായത്.

    Also Read-'ദുരിതശാന്തിയ്ക്കായി പ്രത്യേക പൂജ ചെയ്യണം'; വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി

    സ്വകാര്യ ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മധുകറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നരയോടെയാണ് പരിശോധന നടന്നത്. പത്തനംതിട്ടയിൽ നിന്നും കോയിപ്രത്തു നിന്നുമുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നതും പ്രതികളെ പിടികൂടിയതും. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനടക്കം ചിലർ കടന്നുകളഞ്ഞു.
    Published by:Jayesh Krishnan
    First published: