കൊല്ലം: ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. കൊല്ലം വിളക്കുപാറ ക്ഷേത്രത്തിലെ ഉത്സവനിടയിലാണ് വിളക്കുപാറ ജംഗ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട 4 പേരെ സംഭവ സ്ഥലത്ത് നിന്നും ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഏരൂർ പൊലീസ് കേസെടുത്തു. വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ് മണലിൽ സ്വദേശികളായ ബിജോയ്, അജയ് എന്നിവരാണ് പൊലീസ് പിടിയിലായത്.
Also Read-വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ മദ്യലഹരിയിൽ ലൈംഗികാതിക്രമം; സ്വീഡിഷ് സ്വദേശി പിടിയിൽ
വിനോദിന്റ ഓട്ടോയിൽ ചാരി നിന്ന് സജുരാജ് മൂത്രമൊഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിനോദ് ഇതു ചോദ്യം ചെയതു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഇരുഭാഗത്തുമുള്ള 5 പേർക്ക് പരിക്കേറ്റു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.