• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കല്‍; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

Arrest | മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കല്‍; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്.

 • Share this:
  തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയില്‍(Arrest). യുവതിയടക്കം അഞ്ചു പേര്‍ പിടിയില്‍. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍ വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് പിടിയിലായത്.

  കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

  ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.

  Also Read-Imprisonment | ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കേസ് നിലനില്‍ക്കും; പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

  ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെര്‍നിഷ. ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നു നിരവധി ബൈക്കുകളും സ്പെയര്‍ പാര്‍ട്‌സുകളും കണ്ടെടുത്തു. ഗോവ, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇവര്‍ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

  Arrest | പെൺ സുഹൃത്തുക്കളെ അപമാനിച്ചയാളെ കൊല്ലാൻ സൈനികന്‍റെ ക്വട്ടേഷൻ; 10 പേർ അറസ്റ്റിൽ

  കൊല്ലം: വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികന്‍റെ (Soldier) കൊട്ടേഷൻ. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്പാടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതികളായ പത്തുപേരെ കരുനാഗപ്പള്ളി പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു.

  ജയ്പൂരിൽ സൈനികനായി ജോലി നോക്കുന്ന കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സന്ദീപാണ് വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇടക്കുളങ്ങര കോതേരിൽ വീട്ടിൽ അമ്പാടിയെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനത്തിൽ കൊട്ടേഷൻ നൽകിയത്. 23ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മയ്ക്കും, സഹോദരിയ്ക്കുമൊപ്പം വീട്ടിൽ ഉണ്ടായിരുന്ന അമ്പാടിയെ വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. എന്തിനാണ് അക്രമിക്കപ്പെട്ടതെന്നറിയാതെ സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പാടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെൺകുട്ടികളുമായി വഴക്കുണ്ടായ കാര്യം പറയുന്നത്. തുടർന്ന് പെൺകുട്ടികളുടെ ഫോണിൽ നിന്നാണ് അമ്പാടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത്.

  Also Read-Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ പിടിയിൽ
   ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തഴവ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ വിഷ്ണു, വവ്വാക്കാവ് സ്വദേശി അലി ഉമ്മർ, കുലശേഖരപുരം സ്വദേശികളായ മണി, നബീൽ, ചങ്ങൻകുളങ്ങര സ്വദേശികളായ ഗോകുൽ, ചന്തു, തൊടിയൂർ സ്വദേശി മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.

  ഒന്നാം പ്രതി ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു, കഷണ്ടി ഫൈസൽ എന്ന ഫൈസൽ എന്നിവർക്ക് കരുനാഗപ്പള്ളി, ഓച്ചിറ , കായംകുളം എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ലഹരി നൽകി പ്രചോദിപ്പിച്ചാണ് ഒന്നാം പ്രതിയും, സൈനികനും ചേർന്ന് മറ്റുള്ള പ്രതികളെ കൃത്യത്തിൽ ഉൾപ്പെടുത്തിയത്. സൈനികന്‍റെ നിർദ്ദേശപ്രകാരം അക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സൈനികൻ വഴി പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.
  Published by:Jayesh Krishnan
  First published: