കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനിലെ അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്ഷന്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. പോലീസുകാരന് ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായ ശേഷം നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്‍.കെ. രമേശന്, ടി.ആര്. രജീഷ്, ടി.ആര്. പ്രജീഷ്, കെ. സന്ദീപ്, വി.കെ. സായൂജ്, ശ്യാം കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. പറശ്ശിനിക്കടവ് ഭാഗത്തേക്ക് കഴിഞ്ഞ ദിവസം യാത്ര നടത്തുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ബൈക്കില്‍ ഇവരുടെ കാറിടിച്ചു. ബൈക്ക് യാത്രികര്‍ റോഡില്‍ വീണു കിടന്നിട്ടും ഇവര്‍ കാര്‍ നിര്‍ത്തുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്തില്ല. പകരം കാറുമായി കടന്നുകളയുകയായിരുന്നു.
പിന്നീട് നാട്ടുകാര്‍ ഇവരെ പിന്തുടര്ന്ന് പിടിക്കുകയായിരുന്നു. ഒളിപ്പിച്ചുവെച്ച കാറില്‍ നിന്ന് നാട്ടുകാര്‍ മദ്യക്കുപ്പികളും മറ്റും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് മൂടിവെയ്ക്കാനുള്ള ശ്രമവും പോലീസുകാര്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടത്തല്‍.
Arrest | തൃപ്പുണിത്തുറയിലെ ബൈക്കപകടം; PWD അസി. എന്‍ജിനീയര്‍ അറസ്റ്റില്‍
കൊച്ചി: തൃപ്പൂണിത്തുറ നിര്‍മാണത്തിലിരുന്ന പാലത്തിലുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍. പാലം വിഭാഗത്തിന്റെ ചുമതലയുള്ള വിനിത വര്‍ഗീസ് ആണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റിലായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു.
ഗുരുതരമായി പരുക്കേറ്റ ആദര്‍ശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കുമെന്നും സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
അധികൃതരുടെ അനാസ്ഥ കാരണമാണ് അപകടത്തില്‍ വിഷ്ണു മരിക്കാനിടയായതെന്ന് പിതാവ് ആരോപിച്ചിരുന്നു സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഷ്ണുവിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
വകുപ്പുതല അന്വേഷണം നടത്തി പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്റെ വീഴ്ച ബോദ്ധ്യമായതോടെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.