Shocking | കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യഭാഗത്ത് ചൂൽ കുത്തിയിറക്കി രണ്ടാനച്ഛൻ; അഞ്ചുവയസുകാരന് ദാരുണാന്ത്യം

മദ്യത്തിന് അടിമയായിരുന്ന ജാഫര്‍ ഭാര്യയെയും മകനെയും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

News18 Malayalam | news18-malayalam
Updated: August 1, 2020, 1:27 PM IST
Shocking | കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യഭാഗത്ത് ചൂൽ കുത്തിയിറക്കി രണ്ടാനച്ഛൻ; അഞ്ചുവയസുകാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
ഭോപ്പാൽ: കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് അഞ്ചുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം. സ്വകാര്യഭാഗങ്ങളിൽ ചൂൽ കുത്തിയിറക്കിയതുൾപ്പെടെ നിഷ്ഠൂര അതിക്രമങ്ങൾക്കിരയായ കുഞ്ഞ് അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ മന്ദൗസറിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ജാഫർ എന്നയാൾ സംഭവശേഷം സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

മദ്യത്തിന് അടിമയായിരുന്ന ജാഫര്‍ ഭാര്യയെയും അവരുടെ മകനെയും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന ദിവസവും മദ്യപിച്ചെത്തിയ ഇയാൾ ഭക്ഷണവുമായെത്തിയ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ദേഷ്യത്തിൽ പാത്രങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഭർത്താവിന് കിടക്കുന്നതിനായി കിടക്ക തയ്യാറാക്കിയ ശേഷം അടുക്കളയിലേക്ക് പോയി എന്നാണ് ഭാര്യയായ അസ്മ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഈ സമയത്താണ് ജാഫർ, അഞ്ചുവയസുകാരനായ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയത്.

TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുട്ടി കിടക്കയിൽ മൂത്രം ഒഴിച്ചിരുന്നു. ഈ ദേഷ്യം തീർക്കാനായിരുന്നു മർദ്ദനം. അതിക്രൂരമായ മർദ്ദനത്തിന് പുറമെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂലും കുത്തിയിറക്കി. നിലവിളി കേട്ടെത്തിയ അസ്മ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജാഫർ ഇവരെയും ആക്രമിച്ചു. കുട്ടി അബോധാവസ്ഥയിലായതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു. മുഖത്തും തലയ്ക്കും അടക്കം ഗുരുതര പരിക്കേറ്റ കുഞ്ഞുമായി അസ്മ ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സംഭവം നടക്കുന്ന സമയത്ത് ജാഫറിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ ഭാര്യയെയും കുട്ടിയെയും ഉപദ്രവിക്കുന്നത് കണ്ട് വീട്ടിൽ നിന്നിറങ്ങിയ ഇവരിലൊരാൾ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

മദ്യത്തിന് അടിമയായ ജാഫർ സംശയ രോഗിയായിരുന്നുവെന്നാണ് മാതാവും സഹോദരങ്ങളും പറയുന്നത്. ഭാര്യയ്ക്ക് പല ആളുകളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നു. ഇതിന്‍റെ പേരിൽ കലഹവും പതിവായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.. നേരത്തെ ഭാര്യയെയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അന്ന് എങ്ങനെയോ രക്ഷപ്പെട്ടുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
Published by: Asha Sulfiker
First published: August 1, 2020, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading