Rape |അഞ്ച് വയസുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി
Rape |അഞ്ച് വയസുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ഭോപാല്‍: മധ്യപ്രദേശിലെ(Madhyapradesh) ഹോഷാംഗാബാദ് ജില്ലയില്‍ കാണാതായ അഞ്ചുവയസുകാരിയെ(5 year old girl) ബലാത്സംഗം(Rape) ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സൊഹാഗ്പുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയത്.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. ബന്ധുക്കള്‍ വീടിന് സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ ടെറസില്‍ തുണിയില്‍ പൊതിഞ്ഞനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Crime |മദ്യപിക്കാന്‍ പണം നല്‍കിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിക്കളഞ്ഞു
ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ലവ്കുഷ് പട്ടേല്‍ എന്ന 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടേലിനൊപ്പം സോനു താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്കാന് തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സോനുവിന്റെ കരച്ചില് കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടിയതായി കൊത്വാലി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Rape |ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലില്‍ ഉപേക്ഷിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്.
വയലില്‍ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കര്‍ഷകരാണ് കണ്ടെത്തിയത്. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷവും ആരെയും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കരിമ്പുപാടം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളില്‍ ഇളയവളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പച്ചക്കറി വ്യാപാരിയായ പിതാവ് ഗ്രാമം മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.