നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്

    'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്

    അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.

    കാക്ക അനീഷ്

    കാക്ക അനീഷ്

    • Share this:
      തിരുവനന്തപുരം: നരുവാമൂട്ടില്‍ കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികളുടെ മൊഴി. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

      Also Read- കൊച്ചിയിലെ മധ്യവയസ്കന്റെ മൃതദേഹം വയറുകീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് ഇരുപത്തിരണ്ടുകാരി

      കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഇയാൾ രണ്ടാഴ്ച മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. സ്ഥിരം ക്രിമിനലായ കാക്ക അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ പൊലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ്. എന്നാല്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ജിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുദധാരിയും രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കളുമാണ്. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു.

      Also Read- കോട്ടയത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണി; അജ്ഞാതൻ പീഡിപ്പിച്ചെന്ന് മൊഴി

      അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.

      Also Read- നാലു മണിക്കൂറിനിടെ രണ്ടു തവണ കൂട്ട ബലാത്സംഗം; രാത്രിയിൽ വീട് വിട്ടിറങ്ങിയ 16കാരിക്ക് ഉണ്ടായ ദുരനുഭവം

      കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിടെയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതു കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരിക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു.

      കൊലയ്ക്കു ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ് പി പി കെ മധുവിന്റെയും കാട്ടക്കട ഡിവൈ എസ് പി കെ എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈ എസ് പി എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
      Published by:Rajesh V
      First published:
      )}