• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സുഹൃത്തിന്‍റെ കല്യാണത്തിനെത്തിയ യുവാവിനെ അഞ്ചംഗ സംഘം വെട്ടി; അറസ്റ്റ്

Arrest | സുഹൃത്തിന്‍റെ കല്യാണത്തിനെത്തിയ യുവാവിനെ അഞ്ചംഗ സംഘം വെട്ടി; അറസ്റ്റ്

പള്ളിച്ചൽ സ്വദേശി കിഷോറിനെയാണ്  മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അഞ്ചംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്

  • Share this:
തിരുവനന്തപുരം : കൂട്ടുകാരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ച് പേർ അറസ്റ്റിൽ (Arrest). കോവളം കോഴിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാൻ കോവിൽ അയണിമൂട് സ്വദേശി സുബിൻ, കോളിയൂർ ചരുവിള വീട്ടിൽ സുബിൻ, മുട്ടയ്ക്കാട് സ്വദേശി അജിൻ എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് മഴു, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.

പള്ളിച്ചൽ സ്വദേശി കിഷോര്‍ എന്ന യുവാവിനെ  മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ആണ് അഞ്ചംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. ഏപ്രിൽ 10ന് രാത്രി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളിയൂർ ഗ്രൗണ്ടിനടുത്തുളള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കിഷോർ.

Also Read- ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കിഷോറിനെ സംഘം റോഡിൽ തള്ളിയിട്ട് കൈയ്ക്കും കാലിനും വെട്ടി. ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കിഷോർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധയിടങ്ങളിലെ ഒളിസങ്കേതങ്ങളിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അജിത് തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ്. നേമം, നരുവാമൂട് എന്നീ പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സുബിന് നരുവാമൂട് സ്റ്റേഷനിൽ മൂന്ന് കേസുകളും പ്രണവിനു തിരുവല്ലത്ത് രണ്ടുകേസുകളും ഉണ്ടെന്ന് പോലീസ് അറിയിച്ചു.

ഭാര്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് ഷോക്കടിച്ച് ആശുപത്രിയില്‍


തിരുവനന്തപുരം (Thiruvananthapuram) നേമത്ത് കിടപ്പുരോഗിയായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോടി സ്വദേശിനി ഗിരിജയാണ് മരിച്ചത്. ഇതേ വീട്ടിൽ വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച (Suicide Attempt) നിലയിൽ കണ്ടെത്തിയ  ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Medical College Hospital) പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.   ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

 Also Read- സ്വന്തം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന 47കാരൻ അറസ്റ്റില്‍: സാഡിസ്റ്റ് സ്വഭാവക്കാരനെന്ന് പൊലീസ്

കെ.എസ്.ഇ.ബി  ചീഫ് എഞ്ചിനിയർ ആയിരുന്ന സദാശിവൻ നായർക്കും ഭാര്യ ​ഗിരിജയ്ക്കും രണ്ടു മക്കളുണ്ട്. മക്കൾ കുടുംബവുമായി മാറിത്താമസിക്കുന്നതിനാൽ ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുരോഗിയായ ഭാര്യ ഗിരിജയെ പരിചരിക്കുന്നതടക്കം എല്ലാം ചെയ്തിരുന്നത് സദാശിവൻ നായരായിരുന്നു.

ഉച്ചയ്ക്ക് മകനെത്തിയപ്പോഴാണ് ഗിരിജയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ സദാശിവൻ നായരെ കുളിമുറിയിൽ ഹീറ്ററിൽ നിന്നുള്ള വയറെടുത്ത് വൈദ്യുതാഘാതമേൽപ്പിച്ച നിലയിൽ കണ്ടെത്തി.  വൈദ്യുതാഘതാമേറ്റ് ഇയാളുടെ കൈവിരലുകൾ കരിഞ്ഞുപോയിരുന്നു.  കെഞരമ്പും മുറിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴും ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ആത്മഹത്യാ കുറിപ്പും സ്വത്ത് വീതം വെക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങളുമടങ്ങിയ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Arun krishna
First published: