• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടരക്കിലോ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ

രണ്ടരക്കിലോ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്

  • Last Updated :
  • Share this:
    കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കരിപ്പൂര്‍ കരുവാംകല്ല് സ്വദേശിയാണ് മുപ്പത്തഞ്ചുകാരനായ മുഹമ്മദ് ഷമീം.

    കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണക്കടത്തിന് പിടിയിലായത്. വിമാനത്തിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണം പുറത്തെത്തിച്ച് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ. സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് തിരിച്ചറിഞ്ഞത്.

    Also Read- തെക്കൻ കേരളത്തിൽ 24 മണിക്കൂറിനിടെ മൂന്നിടത്ത് MDMA വേട്ട; പിടിയിലായത് മൂന്നു യുവതികൾ ഉള്‍പ്പെടെ 14 പേർ

    ഒരുകിലോ ഗ്രാം സ്വർണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കുമെന്നതാണ് കാരണം. ഇതാണ് ഏത് രീതിയിലും സ്വർണം കടത്താന്‍ കാരിയര്‍മാർ തയ്യാറാകുന്നത്. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വിമാനമിറങ്ങിയ രണ്ട് പേര്‍ സ്വർണം കടത്തിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്. സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് വിരുതന്‍മാര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും നാല് ഗുളികകള്‍ വീതമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചത്.

    വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ചു; 2 പേര്‍ പിടിയില്‍

    വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച 2 പേര്‍ പിടിയില്‍. കസബ സ്റ്റേഷന്‍ എസ്ഐ എസ്. അഭിഷേകിനും ഡ്രൈവര്‍ മുഹമ്മദ് സക്കറിയക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു.

    പുലർച്ചെ മൂന്നു മണിക്ക് പാളയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇവരോട് വാഹനത്തിന്റെ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

    എസ്ഐയുടെ കൈയിലും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
    Published by:Rajesh V
    First published: