• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഐഫോണിന് പകരം ഫ്ലിപ്കാര്‍ട്ട് നല്‍കിയത് ബാര്‍സോപ്പ്!

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍-8 ബുക്ക് ചെയ്തയാള്‍ക്ക് കിട്ടിയത് ബാര്‍ സോപ്പ്

news18
Updated: April 2, 2018, 10:45 PM IST
ഐഫോണിന് പകരം ഫ്ലിപ്കാര്‍ട്ട് നല്‍കിയത് ബാര്‍സോപ്പ്!
(Representative image/Getty Images)
news18
Updated: April 2, 2018, 10:45 PM IST
പൂനെ: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍-8 ബുക്ക് ചെയ്തയാള്‍ക്ക് കിട്ടിയത് ബാര്‍ സോപ്പ്. നവി മുംബൈയിലെ പനവേല്‍ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തബ്രേജ് മെഹബൂബ് നഗ്രാലിക്കാണ് ഐഫോണിന് പകരം ബാര്‍സോപ്പ് പാഴ്സലായി ലഭിച്ചത്. സംഭവത്തില്‍ ബൈക്കുള പോലീസില്‍ നഗ്രാലി പരാതി നല്‍കി. 55000 രൂപയ്ക്കാണ് നഗ്രാലി ഫ്ലിപ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.

ജനുവരി 22നാണ് പാഴ്സല്‍ കൈമാറിയത്. എന്നാല്‍ ബോക്സ് തുറന്നു നോക്കിയ നഗ്രാലി ശരിക്കും ഞെട്ടിപ്പോയി. ഐഫോണ്‍ പ്രതീക്ഷിച്ചിരുന്ന നഗ്രാലി കണ്ടത് ബാര്‍സോപ്പ്. ഏതായാലും നഗ്രാലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്ലിപ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ് പൊലീസ്. അതേസമയം എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരുകയാണെന്നാണ് ഫ്ലിപ്കാര്‍ട്ട് വക്താവ് പറയുന്നത്.
First published: February 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍