നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

  Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി

  അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ.

  Kerala-floods

  Kerala-floods

  • Share this:

   കൊച്ചി: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ  മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. അതേസമയം ഇയാൾ തട്ടിയെടുത്ത 73 ലക്ഷം രൂപ എന്തുചെയ്തുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.


   തട്ടിപ്പുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.


   തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 73 ലക്ഷം രൂപ തട്ടിയ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടു കെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല. ഇതേ തുടർന്നാണ് നടപടി.


   TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]

   നിലവിൽ ജയിലിൽ കഴിയുന്ന വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

   മുഖ്യമപ്രതിക്ക് ഒന്നരക്കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും അത് കണ്ടുകെട്ടണമെന്നും റവന്യൂവകുപ്പിന് നൽകിയ കത്തിൽ ജില്ലാ കളക്ടറും ശിപാർശ ചെയ്തിരുന്നു.

   Published by:Aneesh Anirudhan
   First published: