നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രളയ ഫണ്ട്‌ തട്ടിപ്പ്: സിപിഎം നേതാവിന്റെ ഭാര്യയേയും പ്രതി ചേർക്കാൻ സാധ്യത

  പ്രളയ ഫണ്ട്‌ തട്ടിപ്പ്: സിപിഎം നേതാവിന്റെ ഭാര്യയേയും പ്രതി ചേർക്കാൻ സാധ്യത

  Flood Relief Scam | തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ.അൻവറിന്റെ അക്കൗണ്ടിൽ നിന്നുമാണ് തുക ട്രാൻസ്ഫർ ചെയ്തത്.

  പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

  പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

  • Share this:
  കൊച്ചി പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാവിന്റെ  ഭാര്യയേയും പ്രതി ചേർത്തേക്കും. കേസിലെ മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അൻവറിന്റെ ഭാര്യയുടെ പങ്കാണ് അന്വേഷിക്കുന്നത്.

  അൻവറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് അയ്യനാട് സഹകരണ ബാങ്കിൽ നിന്നും തുക മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ.

  അൻവറിന്റെ അക്കൗണ്ടിൽ നിന്നുമാണ് തുക ട്രാൻസ്ഫർ ചെയ്തത്. ഈ സാഹചര്യത്തിലാണ് അൻവറിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നത്. ഇടപാടിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ പ്രതി ചേർക്കും. അതോടൊപ്പം മറ്റൊരു സിപിഎം നേതാവിന് കൂടി രണ്ടര ലക്ഷം ലഭിച്ചതായും തെളിവ് ലഭിച്ചു.തൃക്കാക്കരയിലെ  സിപിഎം നേതാവ് നിതിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഇത് കൂടി പുറത്തു വന്നതോടെ പ്രളയ തട്ടിപ്പു കേസിൽ സിപിഎം തികച്ചും പ്രതിരോധത്തിലായിരിക്കുകയാണ്.

  Read Also: സിപിഎം നേതാവ് ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: മുഖ്യ പ്രതി അറസ്റ്റിൽ

  പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

  അതേ സമയം സംഭവത്തിൽ  നേരത്തെ ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിന് നേരെയും ചോദ്യം ഉയരുന്നുണ്ട്. നേരത്തെ അൻവറിന്റെ അക്കൗണ്ടിൽ എത്തിയ തുക മാത്രമാണ് കണ്ടെത്തിയിരുന്നത്.നിതിന്റെയും മഹേഷിന്റെയും പക്കൽ വന്ന പണത്തെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറഞ്ഞിരുന്നില്ല. ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളായ മഹേഷിനും അൻവറിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
  First published:
  )}