നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ കലാകാരൻ അറസ്റ്റിൽ

  സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ കലാകാരൻ അറസ്റ്റിൽ

  സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്

  • Share this:
   കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ കലാകാരൻ അറസ്റ്റിലായി. നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   ഇരുചക്രവാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രതീഷ് ചന്ദ്രൻ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സൈക്കിൾ ടയറിന്‍റെ പഞ്ചർ ഒട്ടിക്കാനെത്തിയ പെൺകുട്ടിയെ കൊണ്ടു തുടർച്ചയായി കാറ്റ് അടിപ്പിച്ചു. ഓരോ തവണയും കാറ്റ് നിറച്ചശേഷം അത് അഴിച്ചുവിട്ട് വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം സംശയം തോന്നി താഴെ കിടന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ഇക്കാര്യം വ്യക്തമായത്.

   ഫോൺ തട്ടിയെടുത്ത പെൺകുട്ടിയെ കാലിൽ പിടിച്ചുവീഴ്ത്തി, അത് പിടിച്ചുവാങ്ങാൻ രതീഷ് ചന്ദ്രൻ ശ്രമിച്ചു. എന്നാൽ മൽപ്പിടുത്തത്തിനൊടുവിൽ ഫോൺ പെൺകുട്ടി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ രതീഷ് ചന്ദ്രൻ പിന്നാലെ എത്തിയതോടെ പെൺകുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മതിൽ ചാടിക്കടന്ന് ഫോൺ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചതോടെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തി. തുടർന്ന് ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും പരാതി നൽകുകയുമായിരുന്നു.

   തുടർന്ന് കേസെടുത്ത പൊലീസ് രതീഷ് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ചെയ്തുവന്നതായി ഇയാൾ സമ്മതിച്ചു. നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായും ഇയാൾ പറഞ്ഞു. ഇതിൽ കൂടുതലും വിദ്യാർഥിനികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

   ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്കരിച്ചു; പൂജാരി ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

   ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്മശാനത്തിലെ പൂജാരി ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

   ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പൂജാരിയായ രാധേ ശ്യാം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടി മരിച്ച വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറിൽനിന്ന് വെള്ളമെടുക്കുമ്പോൾ പെൺകുട്ടിക്ക് വൈദ്യുതാഘാതമേറ്റുവെന്നും ഇയാൾ അമ്മയോട് പറഞ്ഞു.

   പെൺകുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ചുണ്ടുകൾക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തട‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്കാരം നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു.
   Published by:Anuraj GR
   First published:
   )}