• HOME
  • »
  • NEWS
  • »
  • crime
  • »
  • മായം കലര്‍ന്ന തേന്‍ വിറ്റു; അര ലക്ഷം രൂപ പിഴ വിധിച്ച് ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണല്‍

മായം കലര്‍ന്ന തേന്‍ വിറ്റു; അര ലക്ഷം രൂപ പിഴ വിധിച്ച് ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണല്‍

വയനാട് സുൽത്താൻബത്തേരിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഫർമസിയിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മായം കലർന്ന തേൻ പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മായം കലർന്ന തേൻ വിറ്റതിന് അര ലക്ഷം രൂപ പിഴ. ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണലാണ് പിഴ വിധിച്ചത്. വയനാട് സുൽത്താൻബത്തേരിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഫർമസിയിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മായം കലർന്ന തേൻ പിടിച്ചെടുത്തത്.

    സാംപിൾ പരിശോധനയിൽ തേനിന് ഗുണനിലവാരം ഇല്ലെന്ന  റിപ്പോർട്ട് ലഭിച്ചു. ഇതേ തുടർന്ന് ഫർമസി ഉടമ ഡോ.സത്യാനന്ദൻ നായർക്കെതിരെ ഗുണനിലവാരം ഇല്ലാത്ത തേൻ വിറ്റതിന് മാനന്തവാടി അഡ്ജുഡിക്കേഷൻ ഓഫീസർ കേസ് രജിസ്റ്റർ ചെയ്‌തു.

    തുടർന്ന് നടത്തിയ വിചാരണയിൽ സാക്ഷികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഇവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞു. തുടർന്നാണ്  50,000 രൂപ പിഴ അടയ്ക്കാൻ  ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് ഫർമസി ഉടമ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യുണലിൽ അപ്പീൽ ഫയൽ ചെയ്‍തത്.

    Also Read-ബധിരനും മൂകനുമായ അച്ഛനെ മകന്‍ മദ്യലഹരിയില്‍ കുത്തിക്കൊലപ്പെടുത്തി; ടെറസില്‍ ഒളിച്ച പ്രതിയെ പോലീസ് പിടികൂടി

    2016 ജൂൺ 16 നായിരുന്നു മായം കലർന്ന തേൻ പിടിച്ചെടുത്തത്. സംഭവ ദിവസം നൂൽപ്പുഴ പഞ്ചായത്തിൽ നിന്നു തേൻ സാംപിൾ എടുത്തു എന്നും ആ സാംപിളാണ് പരിശോധിച്ചതെന്നും  തൻ്റെ കടയിൽ നിന്നു പിടിച്ചെടുത്ത തേൻ പരിശോധിച്ചില്ലെന്നും ആയിരുന്നു  ഫർമസി ഉടമ കോടതിയിൽ വാദിച്ചത്.

    എന്നാൽ ഈ തേൻ സാംപിൾ കോഴിക്കോട് ഫർമസിയിൽ നിന്നു തന്നെ പിടിച്ചെടുത്തതാണെന്ന് രേഖാമൂലം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദിൻ കോടതിൽ വാദിച്ചു. ഈ വാദം ശരിവച്ചാണ് മായം കലർന്ന തേൻ വിറ്റതിന് അര ലക്ഷം രൂപ പിഴയടക്കാൻ ഭക്ഷ്യസുരക്ഷാ ട്രിബ്യുണലിൻ്റെ ഉത്തരവ്.
    Published by:Jayesh Krishnan
    First published: