• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

12 കൊലപാതകങ്ങൾ; 51 ബലാത്സംഗങ്ങൾ; 40 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

news18
Updated: April 26, 2018, 11:00 PM IST
12 കൊലപാതകങ്ങൾ; 51 ബലാത്സംഗങ്ങൾ; 40 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
news18
Updated: April 26, 2018, 11:00 PM IST
കാലിഫോർണിയ: ഒരുകാലത്ത് അമേരിക്കയെ ഭീതിയിലാഴ്ത്തിയ പരമ്പരകൊലയാളി 40 വർഷങ്ങൾക്ക് ശേഷം അന്വേഷണസംഘത്തിന്‍റെ വലയിൽ. കാലിഫോർണിയയെ നടുക്കിയ പരമ്പരക്കൊലയാളിയെ ആണ് നാൽപത് വർഷങ്ങൾ‌ക്ക് ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 12 കൊലപാതകങ്ങളും 51 ബലാത്സംഗങ്ങളും നടത്തിയ ശേഷം 40 കൊല്ലം പൊലീസിന്റെ മൂക്കിന് താഴെ സുഖമായി ജീവിച്ച ഇയാൾ മുൻ പൊലീസ് ഉദ്യോഗസ്ഥനുമാണ്.

ജോസഫ് ജെയിംസ് ഡീആഞ്ചെലോ എന്ന 72കാരനാണ് പിടിയിലായത്. 1970കളിലും 80കളിലും അമേരിക്കയെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലപാതകങ്ങളിലെയും മാനഭംഗങ്ങളിലേയും ഭവനഭേദനങ്ങളിലെയും പ്രതിയാണ് ഇയാൾ. സാക്രമെന്‍റോ പൊലീസ് ആണ് ജോസഫിനെ പിടികൂടിയത്.

കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളിൽ നിന്ന് ലഭിച്ച രക്തസാമ്പിളുകളും ജോസഫിന്റെ ഡിഎൻഎയുമായി സാമ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.12 കൊലപാതകങ്ങള്‍, 51 മാനഭംഗങ്ങള്‍, 120 ഭവനഭേദനങ്ങള്‍ എന്നിവ നടത്തി അമേരിക്കയെ ഭീതിയില്‍ ആഴ്ത്തിയ കുറ്റവാളിയാണ് പിടിയിലായ ജോസഫെന്ന് പൊലീസ് പറഞ്ഞു.

1970കളിൽ ഒന്നിനുപിന്നാലെ ഒന്നായി പ്രദേശത്ത് കൊലപാതകങ്ങള്‍ നടന്നതോടെ ജനം ഭീതിയിലായി. പലരും തലയ്ക്കു കീഴില്‍ റിവോള്‍വര്‍ വെച്ച് കിടന്നുറങ്ങി. ചിലരാകട്ടെ നായ്ക്കളെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങി. അങ്ങനെ അന്നത്തെ കാലത്ത് ലഭ്യമായ എല്ലാ സുരക്ഷാമുന്‍കരുതലുകളും ജനം സ്വീകരിച്ചിരുന്നു. 1976 മുതല്‍ 1986 വരെയാണ് ജോസഫിന്‍റെ വേട്ടയാടല്‍ അരങ്ങേറിയത്.

12നും 41നും മധ്യേ പ്രായമുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു ജോസഫിന്റെ ഇരകള്‍. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും വീട് കൊള്ളയടിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷണമുണ്ടെന്ന് 1976 ഒക്‌ടോബറില്‍ മാനഭംഗത്തിനിരയായ യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സാക്രമെന്‍റോയില്‍ ബ്രിയാന്‍, കാത്തി മഗ്ഗിയോരെ എന്നിവരെ കൊലപ്പെടുത്തിയാണ് ജോസഫ് പരമ്പര കൊലയ്ക്ക് തുടക്കമിട്ടത്. 1980ല്‍ വെന്റുറ കൗണ്ടിയില്‍ ചാര്‍ലീന്‍, ലീമാന്‍ സ്മിത്ത് എന്നിവര്‍ കൊല്ലപ്പെട്ടു.

അന്വേഷണം പലവഴിക്കും നീങ്ങിയെങ്കിലും ആര്‍ക്കും ജോസഫിനെക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. കുടുംബത്തോടൊപ്പം സാധാരണജീവിതം നയിച്ചിരുന്ന ജോസഫ് ഇത്തരത്തില്‍ പെരുമാറുമെന്നും ആരും കരുതിയതുമില്ല. കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം മുന്‍പ് എഫ്ബിഐ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സാക്രമെന്‍റോ സ്വദേശി തന്നെയായ എഫ്.ബി.ഐ സ്‌പെഷ്യല്‍ ഏജന്റ് മാര്‍കസ് ന്യൂട്ട്‌സനു തോന്നിയ ചില സംശയങ്ങളാണ് ജോസഫിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിന് വഴിയൊരുക്കിയതും. സാക്രമെന്‍റോയില്‍ നിന്നു തന്നെയാണ് കുറ്റവാളിയെ കുറിച്ചുള്ള തുമ്പ് ലഭിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍