നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • യുപിയിൽ കൊറോണ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിച്ച 17 കാരൻ മരിച്ചു; കോൺസ്റ്റബിളിന് സസ്പെൻഷൻ

    യുപിയിൽ കൊറോണ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിച്ച 17 കാരൻ മരിച്ചു; കോൺസ്റ്റബിളിന് സസ്പെൻഷൻ

    വീടിന് പുറത്ത് പച്ചക്കറി വിൽക്കുകയായിരുന്ന കുട്ടിയെ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഉത്തർപ്രദേശിൽ കൊറോണ കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ പൊലീസ് മർദനമേറ്റ പതിനേഴുകാരൻ മരിച്ചു. പൊലീസ് മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തു വന്നു. ആരോപണത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

      ഉത്തർപ്രദേശിലെ ഭട്ട്പുരിയിലാണ് സംഭവം. വീടിന് പുറത്ത് പച്ചക്കറി വിൽക്കുകയായിരുന്ന കുട്ടിയെ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

      കർഫ്യൂ ലംഘിച്ചെന്നാരോപിച്ച് കോൺസ്റ്റബിൾ കുട്ടിയെ വടി ഉപയോഗിച്ച് മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് പതിനേഴുകാരനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവിടെ വെച്ചും മർദനമേറ്റു. തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിക്കുകയായിരുന്നു.

      ഇവിടെ വെച്ചാണ് കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ലഖ്നൗ റോഡിൽ പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ ജോലി നൽകണമെന്നുമായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം.

      You may also like:വിവാഹേതര ബന്ധത്തിന്‍റെ പേരിൽ പൊലീസുകാരനെതിരെ നടപടി; ഒരു വർഷത്തേക്ക് ശമ്പള വർധനവില്ല

      തുടർന്നാണ് കോൺസ്റ്റബിൾ വിജയ് ചൗധരിയെ സസ്പെൻഡ് ചെയ്തത്. ഹോംഗാർഡായ സത്യപ്രകാശിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

      You may also like:ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

      കൊടകര കുഴല്‍പണക്കേസ്: പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും എട്ടു ലക്ഷം രൂപ കണ്ടെടുത്തു

      കുഴല്‍പണം തട്ടിയെടുത്ത കേസില്‍ 8 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് 8 ലക്ഷം പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇതോടെ കേസില്‍ പിടിച്ചെടുത്ത തുക 75 ലക്ഷമായി. തനിക്കു 10 ലക്ഷം രൂപ കിട്ടിയെന്നും ബാക്കി തുക മൊബൈല്‍ ഫോണ്‍ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീര്‍ക്കാനും ഉപയോഗിച്ചെന്നും ഷുക്കൂര്‍ മൊഴി നല്‍കി. തൃശൂര്‍ ജില്ലയില്‍ നിന്ന് 47 ലക്ഷം രൂപയും മറ്റ് ജില്ലകളില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം.

      ഏപ്രിൽ മൂന്നിന്‌ കൊടകരയിലാണ്‌ അപകട നാടകം സൃഷ്ടിച്ച്‌ കവർച്ച നടന്നത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ്‌ കോഴിക്കോട്‌ സ്വദേശി കൊടകര പൊലീസിൽ നൽകിയ പരാതി. എന്നാൽ മൂന്നരക്കോടി തട്ടി
ച്ചതായി പുറത്തുവന്നു. പത്തുകോടിയാണെന്നും ആരോപണമുയർന്നു.

      സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരു സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
      Published by:Naseeba TC
      First published:
      )}