കൊച്ചിയിലെ (Kochi) സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ (celebrity tattoo artist Sujeesh) ലൈംഗിക അതിക്രമ പരാതിയുമായി (Sexual Harassment) വിദേശ വനിതയും (foreign woman). സുജീഷിന്റെ സ്റ്റുഡിയോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് വിദേശവനിത ഇ-മെയിലിലൂടെയാണ് പരാതിനൽകിയത്.
സ്പാനിഷ് യുവതിയാണ് ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ ഇ-മെയിലിലൂടെ പരാതി നൽകിയത്. 2019 സുജീഷിന്റെ ഇൻക് ഇൻഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് അതിക്രമം കാണിച്ചു എന്നാണ് അതിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു പുരുഷ സുഹൃത്തിനൊപ്പം ആണ് യൂവതി ടാറ്റൂ ചെയ്യുന്നതിനായി സ്റ്റുഡിയോയിൽ എത്തിയത്. ഇരുവരും ഒരുമിച്ച് സ്റ്റുഡിയോയിൽ എത്തി.
ടാറ്റു ചെയ്യാൻ തുടങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തിനോട് മുറിക്ക് പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. സ്ഥലപരിമിതി പറഞ്ഞാണ് പുറത്തിറക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് ടാറ്റു ചെയ്യാൻ ആരംഭിച്ചു. ഈ സമയം ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു എന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സുജീഷ് മോശമായി പെരുമാറിയ ഉടനെ യുവതി വാട്സ് ആപ്പിലൂടെ സുഹൃത്തിന് മെസ്സേജ് അയച്ചു. ഇത് കണ്ട് സുജീഷ് ദേഷ്യപ്പെട്ട് പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് യുവതിയായ പരാതിക്കാരി കൊച്ചിയിൽ ഒരു കോളേജിൽ പഠിക്കുകയായിരുന്നു.
നേരത്തെ സുജീഷിന് എതിരെ ആറ് പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്. 5 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളുമാണുള്ളത്. യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുജീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജീഷിപ്പോൾ റിമാൻഡിലാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.