സിസ്റ്റർ അഭയയുടെ മരണം: തലയ്ക്കേറ്റ മാരകക്ഷതം മൂലമെന്ന് ഫോറൻസിക് വിദഗ്ദ്ധൻ

അഭയയുടെ വയറ്റിൽ വെറും 300 മില്ലി ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഇതിന്‍റെ പലമടങ്ങ് വെള്ളം വയറ്റിൽ ഉണ്ടാകുമായിരുന്നു

News18 Malayalam | news18-malayalam
Updated: November 21, 2019, 9:34 AM IST
സിസ്റ്റർ അഭയയുടെ മരണം: തലയ്ക്കേറ്റ മാരകക്ഷതം മൂലമെന്ന് ഫോറൻസിക് വിദഗ്ദ്ധൻ
abhaya
  • Share this:
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണത്തിന് കാരണമായത് തലയ്ക്കേറ്റ മാരകക്ഷതമാണെന്ന് ഫോറൻസിക് വിദഗ്ദ്ധൻ ഡോ. വി കന്തസ്വാമി പ്രത്യേക സിബിഐ കോടതിയിൽ മൊഴിനൽകി. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളൊന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ലെന്നും കന്തസ്വാമി നൽകിയിൽ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

അഭയയുടെ വയറ്റിൽ വെറും 300 മില്ലി ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഇതിന്‍റെ പലമടങ്ങ് വെള്ളം വയറ്റിൽ ഉണ്ടാകുമായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷമാണ് കിണറ്റിൽ വീണത്. മരിക്കുന്നതിന് മുമ്പാണ് കിണറ്റിൽ വീണതെങ്കിൽ ആമാശയത്തിൽ കൂടുതൽ വെള്ളം ഉണ്ടാകുമായിരുന്നു. മരണവെപ്രാളത്തിനിടെ കിണറ്റിൽ ഉള്ള പായലും ചെളിയും കൈയിൽ പറ്റിപ്പിടിക്കുമായിരുന്നു. നെറുകയിൽ കൈക്കോടാലി പോലെയുള്ള ആയുധം ഉപയോഗിച്ചുള്ള അടിയേറ്റാണ് അഭയ മരിച്ചത്. അടിയുടെ ആഘാതത്തിൽ തലച്ചോറിലെ രക്തക്കുഴൽ പൊട്ടി. തലയ്ക്ക് പുറത്തായി രണ്ട് മുറിവുകൾ ഉണ്ടായിരുന്നതായും കന്തസ്വാമി മൊഴി നൽകി.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് റിപ്പോർട്ട്, എഫ്.ഐ.ആർ എന്നിവ വിലയിരുത്തിയ കന്തസ്വാമിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തിൽ സിബിഐ എത്തിയത്. അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദൃക്സാക്ഷികളില്ലാത്ത സാഹചര്യത്തിൽ കന്തസ്വാമിയുടെ മൊഴി ഏറെ നിർണായകമാണ്.
First published: November 21, 2019, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading