ഇന്റർഫേസ് /വാർത്ത /Crime / ജയമാധവന്റേത് കൊലപാതകം; കൂടത്തിൽ കേസിൽ നിർണായക വഴിത്തിരിവ്

ജയമാധവന്റേത് കൊലപാതകം; കൂടത്തിൽ കേസിൽ നിർണായക വഴിത്തിരിവ്

കൂടത്തിൽ വീട്

കൂടത്തിൽ വീട്

സ്വാഭാവിക മരണമല്ലെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.

  • Share this:

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് ഫോറൻസിക് കണ്ടെത്തൽ. സ്വാഭാവിക മരണമല്ലെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളെ സംബന്ധിച്ച് ന്യൂസ്‌ 18 നാണ് 2019-ൽ വാർത്ത പുറത്തു വിട്ടത്. 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിച്ചത്.

കട്ടിലിൽ നിന്നും താഴെ വീണു പരുക്കേറ്റ ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും തുടർന്ന് മരണം സംഭവിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ മൊഴി നൽകിയത്. എന്നാൽ മൊഴികളിൽ പലതും കളവാണെന്നു അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ച സമയം സംബന്ധിച്ച മൊഴികളിലും വൈരുദ്ധ്യമുണ്ട്. ആശുപത്രിയിൽ കൊണ്ടുപോയെന്നു ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ സുമേഷ്, രവീന്ദ്രൻ നായരാണ് കള്ളമൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നു പൊലീസിന് പിന്നീട് മൊഴി നൽകി.

Also Read സ്വത്ത് തട്ടിയെടുത്തത് പൊലീസ് ഉന്നതർ; കൂടത്തിൽ കേസ് അട്ടിമറിക്കുന്നെന്ന് പരാതി

കഴിഞ്ഞ ദിവസം ലഭിച്ച ഫോറൻസിക് റിപ്പോർട്ടിലും മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേരാണ് 15 വർഷത്തിനുള്ളിൽ ദുരൂഹ സാഹര്യത്തിൽ മരിച്ചത്.

Also Read ആഴക്കടല്‍ മത്സ്യബന്ധന കരാർ: 'പദ്ധതി നാടപ്പാക്കുന്നില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിന്?' 2 രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

കുടുംബാംഗങ്ങളായ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് വിവിധ കാലയളവിൽ മരിച്ചത്.

Also Read ദൃശ്യം രണ്ടിലെ ജോർജ് കുട്ടിയുടെ കാറിന്റെ നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിന്റേത്; ഗതാഗത വകുപ്പിന്റെ വീഴ്ചയെന്ന് സോഷ്യൽ മീഡിയ

മരിച്ച ഉണ്ണികൃഷ്ണൻ നായരുടെ മുൻ ഭാര്യ പ്രസന്നകുമാരിയമ്മയുടെ പരാതിയിൽ ആദ്യം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് അന്വേഷണം വിടുകയുമായിരുന്നു.

First published:

Tags: Karamana Koodathil murder, Koodathayi, Koodathil death