ഇടുക്കി : അടിമാലി നെല്ലിപ്പാറ വനഭാഗത്ത് കാട്ടുപോത്തിനെ (wild buffalo) വേട്ടയാടി മാംസം വില്‍പന നടത്തിയ എട്ടംഗ സംഘത്തെ വനം വകുപ്പ് (Forest department) പിടകൂടി.രണ്ട് ആഴ്ച മുന്‍പാണ് സംഘം നല്ലിപ്പാറ വനഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടിയത്.ഇവരുടെ പക്കല്‍ നിന്നും നാടന്‍തോക്കുകളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചുകുടി സ്വദേശി കണ്ണന്‍ (32) എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രഞ്ജു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ് (35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേ സമയം കണ്ണൂരിൽ രണ്ടര കോടി രൂപയുടെ മാരക മയക്ക് മരുന്നുമായി ദമ്പതിമാർ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബൽകിസ്, ഭർത്താവ് അഫ്‌സൽ എന്നിവരാണ് പിടിയിലായത്.
1950 ഗ്രാം എം ഡി എം എ, 67 ഗ്രാം ബ്രൗൺ ഷുഗർ, 7.5 ഗ്രാം ഒപിയം എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂർ നിന്നു ബസിൽ പാർസലായി കൊണ്ടു വന്ന വസ്ത്രത്തിന്റെ പാക്കറ്റിൽ നിന്നാണു ലഹരി പിടി കൂടിയത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് ദമ്പതിമാർ പോലീസിന്റെ വലയിലാകുന്നത്.
കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇരുപത്തിയേഴുകാരിയായ ബൽകീസ് ലഹരിക്കടത്തിലെ മുഖ്യ കണ്ണിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
കേരളത്തിൽ അടുത്ത കാലത്തായി വലിയ അളവിൽ എം ഡി എം എ പിടികൂടിയ കേസുകളിൽ ഒന്നാണ് കണ്ണൂരിലേത് എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
കണ്ണൂരിൽ വിതരണം ചെയ്യാൻ പാർസാലായി മാരക ലഹരി വസ്തുകൾ വരുമെന്ന് പോലീസിന് ഇന്നലെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് വിതരണം എന്നും സൂചന കിട്ടിയിരുന്നു. തുടർന്നാണ് പോലീസ് വലവിരിച്ച് കാത്തിരുന്നത്. ഉച്ചയോടെ പാർസൽ ബൾക്കീസ് കൈ പറ്റിയതും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വ്യാജ അഡ്രസിലാണ് പാർസൽ ബാഗ്ലൂരുവിൽ നിന്ന് അയച്ചിരുന്നത്.
Also Read- Fratricide സ്വത്തുതർക്കം; ബിസിനസുകാരനായ അനുജൻ കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠന്റ വെടിയേറ്റു മരിച്ചു
പ്രതികളെ ചോദ്യം ചെയ്താൽ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമൊന്നാണ് പോലീസ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buffalo, Forest department