വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ മോഷ്ടിച്ച് (Theft) വിറ്റ വനംവകുപ്പ് (Forest Department) ഡ്രൈവറെ സസ്പെൻഡ് (Suspension) ചെയ്തു. നോർത്ത് വയനാട് (Wayanad) ഡിവിഷന് കീഴിൽ ജോലി ചെയ്യുന്ന വെള്ളമുണ്ട സ്വദേശി കുഞ്ഞമ്മദിനെയാണ് ഡിഎഫ്ഒ ദർശൻ ഗത്താനി സസ്പെൻഡ് ചെയ്തത്. മാനന്തവാടി (Mananthavady) സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ഏറെ വർഷം പഴക്കമുള്ള വെള്ളം പമ്പുചെയ്യുന്ന 150 കിലോയോളം വരുന്ന മോട്ടോറാണ് കുഞ്ഞമ്മദ് മോഷ്ടിച്ചുവിറ്റത്.
നോർത്ത് വയനാട് ഡിഎഫ്ഒ ക്വാർട്ടേഴ്സിന് സമീപം സൂക്ഷിച്ചിരുന്ന മോട്ടോറാണ് മോഷണം പോയത്. താത്ക്കാലിക ജീവനക്കാരിൽ ആരെങ്കിലുമായിരിക്കും എന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മോഷണത്തിന് പിന്നിൽ ഡ്രൈവർ ആണെന്ന് കണ്ടെത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയയാളെ പിടികൂടിയത്. ദൃശ്യങ്ങളിൽ ചെറ്റപ്പാലത്തെ പഴയ സാധനങ്ങളെടുക്കുന്ന കടയിൽ കുഞ്ഞമ്മദ് വനംവകുപ്പിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കൊട്ടിയൂര്‍ സ്വദേശി അജീഷിന്റെ സഹായത്തോടെ മോട്ടോർ ഇറക്കുന്നത് കാണാമായിരുന്നു. തുടർന്ന് അനീഷിന്റെ കടയിൽ നിന്നും മോട്ടോർ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also read-
SDPI പ്രവർത്തന്റെ കൊലപാതകം: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട RSS പ്രവര്ത്തകന് സഞ്ജിത്തിന്റേത്?
മാനന്തവാടി സാമൂഹ്യ വനവത്കരണ വിഭാഗം റെയ്ഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന കൽപ്പറ്റ സോഷ്യൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെഎം സെയ്ദലവിയുടെ പരാതി പ്രകാരം സംഭവത്തിൽ മാനന്തവാടി പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Arrest | ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച CCTV ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ
കൊല്ലം: ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി പലമുറ്റത്ത് വീട്ടിൽ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.
Also Read-
യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് മര്‍ദനം: കാമുകനും സുഹൃത്തുക്കളും പിടിയിൽ
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോൺസൻ, കെ.എസ് ദീപു, ഹബീബ് എസ്.എം, എ.എസ്.ഐ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.