നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയില്‍ എക്സൈസ് പൂഴ്ത്തിയ മാന്‍കൊമ്പ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

  കൊച്ചിയില്‍ എക്സൈസ് പൂഴ്ത്തിയ മാന്‍കൊമ്പ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

  മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ മാന്‍ കൊമ്പ് എക്‌സൈസ് പൂഴ്ത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വനം വകുപ്പ് സംഘം എക്‌സൈസ് ഓഫീസില്‍ എത്തിയത്

  • Share this:
  കൊച്ചി: ലഹരിമരുന്നു കേസിലെ പ്രതികളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത് പൂഴ്ത്തിയ മാന്‍ കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് 39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് കണ്ടെടുത്തത്. മാന്‍ കൊമ്പ് മഹസറില്‍ രേഖപ്പെടുത്താത്തത് വിവാദമായിരുന്നു. മയക്കുമരുന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ കൈമാറിയേക്കും.മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ മാന്‍ കൊമ്പ് എക്‌സൈസ് പൂഴ്ത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വനം വകുപ്പ് സംഘം എക്‌സൈസ് ഓഫീസില്‍ എത്തിയത്. മഹസറിലും എഫ് ഐ ആറിലും മാന്‍ കൊമ്പ് ഇല്ലാത്തതു വിവാദമായിരുന്നു.മയക്കുമരുന്ന് കേസില്‍ മാന്‍ കൊമ്പ് ഉള്‍പെടുത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥരും പറഞ്ഞു.കോടനാട് റേഞ്ച് ഓഫീസര്‍ ജി ധനിക്ക് ലാലിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് എക്‌സൈസ് ഓഫീസിലെത്തിയത്.

  39 സെന്റീമീറ്റര്‍ നീളമുള്ള മാന്‍കൊമ്പ് സൃഷ്ടിച്ച വിവാദങ്ങള്‍ ചെറുതല്ല . റെയ്ഡില്‍ ഉണ്ടായിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ് മഹസറില്‍ രേഖപ്പെടുത്താതെ പോയത് . റെയഡ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഒരന്വേഷണവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയില്ല എന്നതും ആശ്ചര്യകരമാണ്. തുടര്‍ന്ന് ഈ സംഭവം വിവാദമായ സാഹചര്യത്തിലാണ് എക്‌സൈസ് ഈ വിവരം വനം വകുപ്പിനെ അറിയിച്ചത് .

  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ എക്‌സൈസിന്റെ വകുപ്പുതല അന്വേഷണം തുടങ്ങി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.എക്‌സൈസ് ക്രൈംബ്രാഞ്ചാണ് വകുപ്പ് തല വീഴ്ച അന്വേഷിക്കുന്നത് . ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എ . നെല്‍സണാണ് ചുമതല . ഇതിന്റെ ഭാഗമായി എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ അബ്ദുള്‍ റാഷിയു എറണാകുളം എക്‌സൈസ് ഓഫിസിലെത്തി ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ശേഖരിച്ചു .

  കേസില്‍ രണ്ടു എഫ് ഐ ആര്‍ സമര്‍പ്പിച്ചത് പതികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മാന്‍കൊമ്പും വിവാദമാകുന്നത്. ഒരു യുവതിയെ ഉള്‍പ്പെടെ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്നു ഒഴിവാക്കിയതും വകുപ്പുതല അന്വേഷണത്തിന്റ പരിധിയിലുണ്ട്. ആരുടെ സ്വാധീനത്താലാണ് ഇവരെ ഒഴിവാക്കിയത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ചില ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഫോട്ടോയിലും ഈ പ്രതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു.
  Published by:Jayashankar AV
  First published:
  )}