• HOME
  • »
  • NEWS
  • »
  • crime
  • »
  • കാട്ടിൽ വെടിപൊട്ടി; നായാട്ടുസംഘത്തെ ഓടിച്ചിട്ട് പിടിച്ച് വനംവകുപ്പ് ജീവനക്കാർ

കാട്ടിൽ വെടിപൊട്ടി; നായാട്ടുസംഘത്തെ ഓടിച്ചിട്ട് പിടിച്ച് വനംവകുപ്പ് ജീവനക്കാർ

വെടിപൊട്ടിയ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ യൂസഫും ഹസൻ അലിയും തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊല്ലം: നാടന്‍ തോക്കുമായി നായാട്ടിനെത്തിയ രണ്ടുപേരെ വനംവകുപ്പ് ജീവനക്കാർ പിടികൂടി. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ഭരതന്നൂർ സ്വദേശികളായ യൂസഫ്, ഹസൻ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്.

    ശനിയാഴ്ച പുലര്‍ച്ചെ കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്ന് വെടിശബ്ദം കേട്ടിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യൂസഫിനെയും ഹസൻ അലിയേയും പിടികൂടിയത്.

    ഡാലി വനഭാഗത്ത് നായാട്ടുസംഘം എത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വനത്തിനുള്ളിൽ പരിശോധന നടത്തുമ്പോഴാണ് വെടിശബ്ദം കേട്ടത്. വെടിപൊട്ടിയ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ യൂസഫും ഹസൻ അലിയും തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

    എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവർക്ക് പിന്നാലെ ഓടി സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. റെയ്ഞ്ച് ഓഫീസര്‍ ഫസിലുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

    News Summary- The forest department staff caught two people who came for hunting with a local gun. The incident took place in Kulathupuzha, Kollam. Yusuf and Hasan Ali, natives of Bharathannur, were chased and arrested by the forest department officials.

    Published by:Anuraj GR
    First published: