ഇടുക്കി: കുമളിയില്‍ ചന്ദന ശില്പവുമായി(Sandalwood Sculpture) അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി(Arrest). വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകന് ഹര്ഷവര്ധന് , ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്പം കസ്റ്റഡിയിലെടുത്തു. വാളാര്‍ഡി ആനക്കുഴി റോഡില്‍ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയില്‍ കടത്തി കൊണ്ട് വന്ന ചന്ദന ശില്‍പ്പം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.
Drug Seized | ചേര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ 11 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി(Drugs) രണ്ടു യുവാക്കള്‍ പിടിയില്‍(Arrest). ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 11 ഗ്രാം എംഡിഎംഎയുമായാണ്(MDMA) ഇവര്‍ പിടിയിലായത്. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് പൊലീസ്(Police) പിടികൂടിയത്.
ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് തീവണ്ടിയില്‍ കൊണ്ടുവരുന്നതിനിടെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. ജില്ലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ബെംഗളുരിവില്‍ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി ജില്ലയില്‍ 2000 മുതല്‍ 5000 രൂപാവരെ വിലക്കാണ് ഇവര്‍ മയക്കുമരുന്നു വിറ്റിരുന്നത്. മാസത്തില്‍ രണ്ടും മൂന്നും തവണ ഇവര്‍ ബെംഗളുരിവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.
ഡി വൈ.എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേര്‍ത്തല ഡി വൈ എസ് പി, ടി ബി വിജയന്റെയും സ്റ്റേഷന് ഓഫീസര്‍ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.