• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസ് വാഹനത്തിലെത്തി മ്ലാവിനെ വേട്ടയാടി എസ്.ഐ; മൂന്നു പേര്‍ പിടിയില്‍


Updated: August 7, 2018, 6:04 PM IST
പൊലീസ് വാഹനത്തിലെത്തി മ്ലാവിനെ വേട്ടയാടി എസ്.ഐ; മൂന്നു പേര്‍ പിടിയില്‍

Updated: August 7, 2018, 6:04 PM IST
തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ കാടുകയറി മ്ലാവിനെ വേട്ടയാടി എസ്.ഐയുടെയും പൊലീസുകാരുടെയും നിയമലംഘനം.

പാലോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പൊന്‍മുടിയിലാണ് സംഭവം. സംഭവത്തില്‍ പൊന്‍മുടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ മൂന്നു ബന്ധുക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എസ്.ഐയും രണ്ടു പൊലീസുകാരും ഒളിവലാണ്.

ഗ്രേഡ് എസ്.ഐ അയൂബ്ഖാന്‍ രണ്ടു പൊലീസുകാരെയും ബന്ധുക്കളെയും ഒപ്പംകൂട്ടി ഞായറാഴ്ചയാണ് വേട്ടയ്ക്കിറങ്ങിയത്. വനം വകുപ്പിന്റെ ഫ്‌ലൈയിംഗ് സ്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയുടെ നിയമലംഘനം പുറത്തറിഞ്ഞതും ബന്ധുക്കള്‍ പിടിയിലായതും.
Loading...

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പാകംചെയ്ത മ്ലാവിറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച ലൈസന്‍സില്ലാത്ത തോക്കുകളും കണ്ടെടുത്തു. അയൂബ്ഖാന്റെ മൂന്ന് ബന്ധുക്കളെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍ അയൂബ്ഖാനും രണ്ടും പൊലീസുകാരും ഒളിവിലാണ്. സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

 

 

 
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍