• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിതയെ ആറുപേർ ചേർന്ന് പീഡിപ്പിച്ചു


Updated: July 18, 2018, 10:38 PM IST
വിദേശവനിതയെ ആറുപേർ ചേർന്ന് പീഡിപ്പിച്ചു
Representation Image

Updated: July 18, 2018, 10:38 PM IST
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയിൽ വിദേശ വനിതയെ അക്രമി സംഘം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. 21 കാരിയായ റഷ്യൻ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റഷ്യൻ യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചതിനെ തുടർന്ന് ഡോക്ടറാണ് പീഡനം നടന്നതായി കണ്ടെത്തിയത്. ഉടൻ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്ന വ്യക്തി ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

മുഖത്തും കൈകളിലും കടിയേറ്റതിന്റെ പാടുണ്ട്. അരയ്ക്ക് മുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ട്. ഇവരെ ക്രൂരമായി ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. മയക്ക് മരുന്ന് നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

അതേ സമയം യുവതി തന്നെയാണ് അപ്പാര്‍ട്ടുമെന്റിലേക്ക് ക്ഷണിച്ചതെന്ന് പിടിയിലായ ഒരാള്‍ പോലീസിന് മൊഴി നൽകി. പരസ്പര സമ്മതത്തോടുകൂടിയ ലൈംഗികബന്ധമാണ് നടന്നതെന്നും ഇയാള്‍ പറഞ്ഞു. പഴവും പച്ചക്കറിയും വാങ്ങുന്നതിനായി പുറത്തേക്ക് പോയി തിരികെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

പ്രതികൾക്കെതിരെ ബലാത്സംഗം അന്യായമായി തടവില്‍ വയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തതായി തിരുവണ്ണാമലൈ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ജെ. ഇളവരസി പറഞ്ഞു.
First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍