കട്ടപ്പനയില്‍ (Kattappana) ഇരുചക്ര വാഹന ഷോറൂം (Two Wheeler Showroom ) മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചെന്ന് പരാതി. വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജർ ഇരട്ടയാർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്.
സംഭവത്തിൽ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുൻ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു 3 പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിനു മുന്നിലാണു സംഭവം. രഞ്ചുവും മറ്റു 3 പേരും കാറിൽ എത്തിയപ്പോൾ ടോമി ഷോറൂമിന്റെ പുറത്തു നിൽക്കുകയായിരുന്നു. രഞ്ചു ബലമായി കൈയില്‍ പിടിച്ചുവലിച്ചതോടെ ടോമി എതിർത്തു.
Also Read-
സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ
രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. അതിനിടെ ടോമിയെ രഞ്ചു ആക്രമിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയുമായിരുന്നു. ജീവനക്കാര്‍ ഓടിയെത്തുന്നത് കണ്ട നാലംഗ സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ടോമി ചികിത്സ തേടി.
ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
തെലങ്കാന: ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്ലറ്റ് ക്ലീനർ (toilet cleaner)കുടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. തെലങ്കാനയിലെ നിസാബാദ് ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കല്യാണി എന്ന യുവതിയാണ് മരിച്ചത്. കല്യാണിയുടെ ഭർത്താവ് തരുൺ ഒളിവിലാണ്. നാല് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. മൂന്ന് മാസം മുമ്പാണ് കല്യാണി ഗർഭിണിയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
Also Read-
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA
കാണാൻ സുന്ദരിയല്ലെന്ന് കുറ്റപ്പെടുത്തി തരുൺ നിരന്തരം കല്യാണിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. കൂടാതെ കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ടും ഇയാൾ ഭാര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവം നടന്ന ബുധനാഴ്ച്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ഇതിനിടയിൽ ഗർഭിണിയായ കല്യാണിയെ കൊണ്ട് തരുൺ നിർബന്ധിച്ച് ടോയ്ലറ്റ് ക്ലീനർ ആസിഡ് കുടിപ്പിക്കുകയായിരുന്നു. ടോയ്ലറ്റ് ക്ലീനർ കുടിച്ച ശേഷം ഗുരതാരവസ്ഥയിലായ കല്യാണിയെ കുടുംബാംഗങ്ങളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കല്യാണി മരണപ്പെടുന്നത്.
തുടർന്ന് തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ വീട്ടുകാർ പരാതി നൽകുകയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തരുൺ കല്യാണിയെ പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.