• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുസാഫർപുർ അഭയ കേന്ദ്രത്തിലെ മുൻ അന്തേവാസിയെ ഒരു കുടുംബത്തിലെ 4 പേർ ചേർന്ന് പീഡിപ്പിച്ചു

2018-ൽ അന്തേവാസികളായ 30 പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് മുസാഫർപുർ അഭയകേന്ദ്രം വാർത്തകളിൽ നിറഞ്ഞത്. 

news18-malayalam
Updated: September 15, 2019, 9:15 PM IST
മുസാഫർപുർ അഭയ കേന്ദ്രത്തിലെ മുൻ അന്തേവാസിയെ ഒരു കുടുംബത്തിലെ 4 പേർ ചേർന്ന് പീഡിപ്പിച്ചു
news18
news18-malayalam
Updated: September 15, 2019, 9:15 PM IST
ബെറ്റിയ (ബിഹാർ): കുപ്രസിദ്ധമായ മുസാഫർപുർ അഭയകേന്ദ്രത്തിലെ മുൻ അന്തേവാസി ലൈംഗിക പീഡനത്തിനിരയായി. ഒടിക്കൊണ്ടിരുന്ന കാറിൽ വച്ച് ഒരു കുടുംബത്തിലെ നാലു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയെന്ന് ചമ്പാരൻ ജില്ലാ പൊലീസ്  വ്യക്തമാക്കി.

2018-ൽ അന്തേവാസികളായ 30 പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് മുസാഫർപുർ അഭയകേന്ദ്രം വാർത്തകളിൽ നിറഞ്ഞത്.

യുവതി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് ബെറ്റിയ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശശി ഭൂഷൺ ഠാക്കൂർ പറഞ്ഞു. ഡോക്ടർമാരുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമെ യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്നു വ്യക്തമാകുകയുള്ളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളളിയാഴ്ച വൈകുന്നേരമാണ് തന്നെ കാറിൽ കടത്തിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തിനിരയാക്കിയ ശേഷം  താമസസ്ഥലത്ത് ഉപേക്ഷിച്ചെന്നും പരാതിയിലുണ്ട്.


പീഡിപ്പിച്ച നാലു പേരും മുഖം മറച്ചിരുന്നെന്നും എന്നാൽ ബലപ്രയോഗത്തിനിടെ അവരെ താൻ തിരിച്ചറിഞ്ഞെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലു പേരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നും ഇതിൽ രണ്ടു പേർ സഹോദരങ്ങളാണെന്നും യുവതി മൊഴി നൽകി.

Loading...


First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...