കോഴിക്കോട്: സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റിലായി. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സ്വദേശിയും മൊയ്തീൻ കുരുക്കളുടെ സുഹൃത്തുമായിരുന്ന ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് മൊയ്തീൻ കുരിക്കളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മൊയ്തീൻ കുരിക്കൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് പൊലീസ് മൊയ്തീൻ കുരിക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.