കണ്ണൂര്‍: ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി അംഗം പോക്സോ കേസില്‍(Pocso Case) പിടിയില്‍. നാറാത്ത് ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കണ്ണാടിപ്പറമ്പ് കണിയാറക്കല്‍ വീട്ടില്‍ ഹസീബി(36)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ ചാടിപ്പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അച്ഛന്റെ കൂടെ മദ്യപിക്കാനെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ചോവായൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മലപ്പുറം: പതിനാലുകാരനെ പീഡനത്തിന്(Rape) ഇരയാക്കിയ കേസില്‍ 49 കാരന് പൊലീസ്(Police) പിടിയില്‍(Arrest). വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്തിരുത്തി ഷറഫുദ്ദീന് തങ്ങളെയാമ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഷറഫുദ്ദീന് പ്രതിയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തറിയതിരിക്കാന്‍ ഷറഫുദ്ദീന് കുട്ടിയ്ക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസ് വിവരമറിഞ്ഞത്.
കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമന്‍ഡ് ചെയ്തു.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദന്, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സി.പി. അനീഷ്, അഷ്റഫ്, ഷബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.