മുന്‍ ക്രിക്കറ്റ് താരം ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രി; നാലു പവൻ്റെ മാല കാണാനില്ലെന്ന് പൊലീസ്

കസ്റ്റഡിയിലുള്ള മകൻ അശ്വിൻ കുറ്റ സമ്മതം നടത്തിയെന്നുംസി.ഐ വ്യക്തമാക്കി. സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുന്നെന്നാണ് മൊഴി.

News18 Malayalam | news18-malayalam
Updated: June 10, 2020, 11:33 AM IST
മുന്‍ ക്രിക്കറ്റ് താരം ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രി; നാലു പവൻ്റെ മാല കാണാനില്ലെന്ന് പൊലീസ്
ജയമോഹൻ തമ്പി
  • Share this:
തിരുവനന്തപുരം: മുൻ രഞ്ജി താരം ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച പതിനൊന്ന് മണിക്ക് ശേഷമെന്ന് അന്വേഷണ സംഘം. കസ്റ്റഡിയിലുള്ള മകൻ അശ്വിൻ കുറ്റ സമ്മതം നടത്തിയെന്നും ഫോർട്ട് സി.ഐ വ്യക്തമാക്കി.സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുന്നെന്നാണ് മൊഴി.മദ്യത്തിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഇതാണ് കൊലയിൽ കലാശിച്ചതെന്നും മൊഴിയുണ്ട്.
TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

ഇതിനിടെ ജയമോഹൻ തമ്പിയുടെ നാലു പവൻ മാല നഷ്ടപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മകന്‍ അശ്വിനെയും കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്ത് സതിയെയും ചോദ്യംചെയ്ത് വരികയാണെന്നും തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ. ബിജു പറഞ്ഞു.

അതേസമയം കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. പറഞ്ഞു.

കുറേക്കാലമായി അച്ഛനും മകനും തമ്മിൽ തര്‍ക്കങ്ങള്‍ പതിവാണെന്നാണ് വീട്ടിലെ ജോലിക്കാരിയുടെ പ്രതികരണം. കുവൈത്തിലെ ജോലി മതിയാക്കി തിരിച്ചെത്തിയ അശ്വിനാണ് ജയമോഹന്‍ തമ്പിയുടെ ക്രെഡിറ്റ് കാര്‍ഡുകളും എടിഎം കാര്‍ഡുകളും ഉപയോഗിച്ചിരുന്നത്.

മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരും വീടിന്റെ മുകള്‍നിലയിലെ താമസക്കാരുമാണ് ജയമോഹന്‍ തമ്പിയെ തിങ്കളാഴ്ച വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആരും പുറത്തുവരാത്തതും ദുര്‍ഗന്ധം വമിച്ചതുമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുകള്‍നിലയിലെ താമസക്കാരന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ജയമോഹനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
First published: June 10, 2020, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading