മുൻ ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകൻ; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

എടിഎം കാർഡും ക്രെഡിറ്റ് കാർഡും തിരികെ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ്

News18 Malayalam | news18-malayalam
Updated: June 10, 2020, 2:50 PM IST
മുൻ ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകൻ; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
ജയമോഹൻ തമ്പി, അശ്വിൻ
  • Share this:
തിരുവനന്തപുരം: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. എടിഎം കാർഡും ക്രെഡിറ്റ് കാർഡും തിരികെ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിലും  കൊലപാതകത്തിലേക്കും നയിച്ചത്. പത്ത് ദിവസം തുടർച്ചയായി ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

മദ്യവിൽപന പുനരാരംഭിച്ച മെയ് 28 മുതൽ കൊലപാതകം നടക്കുന്ന ജൂൺ ആറാം തീയതി വരെ ഇരുവരും അമിതമായി മദ്യപിച്ചിരുന്നു. സുഹൃത്ത് സതിയാണ് മദ്യം വാങ്ങി നൽകിയിരുന്നത്.

You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] കഴിഞ്ഞ വർഷം ഇതേ ദിവസം; വിരമിക്കൽ പ്രഖ്യാപിച്ച് യുവ്‍രാജ് സിങ് [NEWS]
കൊലപാതകം നടന്ന ശനിയാഴ്ച രാവിലെ സതി മദ്യം വാങ്ങി നൽകി. ഒരു കുപ്പിയിലെ മദ്യം അച്ഛനും മകനും പകുതി വീതമാണ് കഴിച്ചത്. ജയമോഹൻ തമ്പിയുടെ എ.ടി.എം കാർഡും പഴ്സും  അശ്വിന്റെ കൈവശമായിരുന്നു. ഉച്ചയോടെ  അശ്വിന്റെ മുറിയിലെത്തിയ ജയമോഹൻ തമ്പി  എ.ടി.എം കാർഡും പഴ്സും തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ‌കൈ കൊണ്ട് അശ്വിൻ ജയമോഹൻ തമ്പിയുടെ മൂക്കിൽ  ഇടിച്ച് വീഴ്ത്തി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലയ്ക് വീണ്ടും ഇടിച്ചതോടെ ബോധരഹിതനായി. അച്ഛനെ ഹാളിലേക്ക് മാറ്റി കിടത്തിയശേഷം അശ്വിൻ വീണ്ടും പുറത്തു പോയി രണ്ടു കുപ്പി മദ്യം കൂടി വാങ്ങിക്കഴിച്ചു.

അച്ഛൻ ബോധരഹിതനായി കിടക്കുകയാണെന്ന് സഹോദരനെ വിളിച്ചറിയിച്ചെങ്കിലും എത്തിയില്ലെന്നും അശ്വിൻ മൊഴി നൽകിയിട്ടുണ്ട്.  തിങ്കളാഴ്ച ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടിലെ വാടകക്കാർ പൊലീസിനെ വിവരം അറിയിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ജയമോഹൻ തമ്പിയുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും മൂക്കിനും ഏറ്റ പരിക്കാണ് മരണകാരണം. പ്രതി കുറ്റം സമ്മതിച്ചതായി ഫോർട്ട് സി ഐ കെ ആർ ബിജു പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ തർക്കം നടക്കുകയും അശ്വിൻ അച്ഛൻ‌റെ മുഖത്തടിച്ച്  പല്ല് കൊഴിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കേസിൽ വിശദമായ തെളിവെടുപ്പ് നടത്തും. അമിത മദ്യപാനം കാരണം ജയമോഹൻ തമ്പി ലിവർ സിറോസിസിന് ചികിത്സയിലായിരുന്നു.

First published: June 10, 2020, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading