നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നായയെചൊല്ലി തര്‍ക്കം; അയല്‍വാസിയ്ക്ക് നേരെ വെടിവെപ്പ്; SAI മുന്‍ പരിശീലകന്‍ അറസ്റ്റില്‍

  നായയെചൊല്ലി തര്‍ക്കം; അയല്‍വാസിയ്ക്ക് നേരെ വെടിവെപ്പ്; SAI മുന്‍ പരിശീലകന്‍ അറസ്റ്റില്‍

  സായി പരിശീലകനായ പ്രേമദാസന്‍ 2017-ല്‍ ആണ് വിരമിച്ചത്.

  പ്രേമദാസൻ

  പ്രേമദാസൻ

  • Share this:
   തൃശൂര്‍: വളര്‍ത്തുനായയെ വീടിന് സമീപം കെട്ടയിതിനെതിച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസികളായ അമ്മയ്ക്കും മകനും നേരെ വെടി ഉതിര്‍ത്ത മുന്‍ ഹാന്‍ഡ്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. നെടുപുഴ ദുര്‍ഗാക്ഷേത്രത്തിന് സമീപം കരുവന്നൂര്‍ക്കാരന്‍ വീട്ടില്‍ പ്രേമദാസനെ(63)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ലൈസെന്‍സുള്ള പിസ്റ്റള്‍ പിടിച്ചെടുത്തു.

   അയല്‍വാസി ചിരിയങ്കണ്ടത്ത് വത്സ(60), മകന്‍ റോഷന്‍ (28) എന്നിവര്‍ക്കുനേരെയാണ് വെടിവെച്ചത്. ഇവര്‍ തമ്മില്‍ അതിര്‍ത്തിതര്‍ക്കവും ഉണ്ടായിരുന്നു. തങ്ങളുടെ വീട്ടില്‍ എന്തിനാണ് നായയെ കെട്ടിയതെന്ന് വത്സ ചോദിച്ചതാണ് പ്രേമദാസനെ പ്രകോപിപ്പിച്ചത്. വത്സയെ അസഭ്യം പറയുന്നത് കേട്ട് മകന്‍ റോഷന്‍ എത്തുന്നത്. തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായി.

   വീട്ടിലേക്ക് കയറിപ്പോയ പ്രേമദാസന്‍ പിസ്റ്റളെടുത്തുകൊണ്ട് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെടുപുഴ എസ്‌ഐ കെസി ബൈജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ടെടുത്ത പിസ്റ്റളില്‍ ബുള്ളറ്റുകള്‍ നിറച്ച നിലയിലായിരുന്നു.

   സായി പരിശീലകനായ പ്രേമദാസന്‍ 2017-ല്‍ ആണ് വിരമിച്ചത്. പ്രതിയുടെ കോവിഡ് പരിശോധനാഫലം വന്നതിനുശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

   ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പ്രാര്‍ഥനയുമായി പെണ്‍മക്കള്‍

   ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ രണ്ടു ദിവസം പ്രാര്‍ഥനയുമായി പെണ്‍മക്കള്‍. തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടില്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. ഇവരുടെ അമ്മ മേരി(75) അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്.

   വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം അടക്കം ചെയ്യാതെ മക്കള്‍ പ്രാര്‍ഥനയുമായി ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസിനെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ഇരുവരും സമ്മതിച്ചില്ല.

   അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടില്‍വെച്ച് ചികിത്സ നല്‍കുകയാണെന്നുമായിരുന്നു പൊലീസിനെ ഇവര്‍ അറിയിച്ചത്. പൊലീസ് അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

   ആരോഗ്യപ്രവര്‍ത്തകര്‍ മേരിയെ പരിശോധിച്ചതില്‍ ജീവനില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി. അമ്മയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലും മരണം ഉറപ്പിച്ചു. എന്നാല്‍ പെണ്‍മക്കള്‍ ഇത് സമ്മതിച്ചില്ല.

   മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കള്‍ ചില ആശുപത്രികളില്‍ പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കള്‍ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ഥന നടത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
   Published by:Jayesh Krishnan
   First published:
   )}