നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വിവാഹവാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ച തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ

    വിവാഹവാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ച തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ

    കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന സിനിമാ നടിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

    Manikantan

    Manikantan

    • Share this:
      ബംഗളുരു: വിവാഹവാഗ്ദാനം നല്‍കി നടിയെ അഞ്ചു വർഷത്തോളം ഒപ്പം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിലായി. ബംഗളൂരുവില്‍നിന്നാണ് എ ഐ എ ഡി എം കെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

      മദ്രാസ് ഹൈക്കോടതിയിൽ മണികണ്ഠൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടത് അത് തള്ളുകയായിരുന്നു. ഇതേ തുടർന്ന് മണികണ്ഠൻ ഒളിവിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹത്തിനായി വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. മണികണ്ഠനെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മധുരയിലും രാമനാഥപുരത്തും മണികണ്ഠൻ എത്തിയെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം കടന്നുകളയുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവിലെ ഒളിത്താവളത്തിൽനിന്ന് മണികണ്ഠനെ പൊലീസ് പിടികൂടിയത്.

      വിവാഹ വാഗ്ദാനം നൽകി അഞ്ചു വർഷത്തോളം ഒപ്പം താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി മലേഷ്യൻ സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നു. മൂന്നു തവണ ഗർഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. നിരവധി തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി.

      വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചുവെന്നുമുള്ള നടിയുടെ പരാതിയിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ അഡയാർ വനിതാ പൊലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

      Also Read- കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ
       അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് 36കാരിയായ നടിയുടെ ആരോപണം. രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠൻ. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടി മുന്‍മന്ത്രിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു. ഇതിനിടെ മൂന്ന് തവണ ഗർഭിണിയായെന്നും എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

      Also Read- കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം

      മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും നടി പരാതിയിൽ പറയുന്നു. പിന്നീട് ണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നു.
      Published by:Anuraj GR
      First published:
      )}