• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മറ്റുള്ളവരെ ഉപദ്രവിക്കുമോയെന്ന് ഭയന്നു; ഏകാകിയായ മകനെ ഉന്നത സർക്കാർ ഉദ്യേഗസ്ഥൻ കൊന്നു

നേരത്തെയുണ്ടായ സംഭവങ്ങളെ പോലെ തന്‍റെ മകൻ ഇനിയും മറ്റുള്ളവരെ പരിക്കേൽപിക്കുമോ എന്ന് ഭയന്നാണ് മകനെ കുത്തിക്കൊന്നതെന്ന് കുമാസവ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

news18
Updated: June 3, 2019, 3:22 PM IST
മറ്റുള്ളവരെ ഉപദ്രവിക്കുമോയെന്ന് ഭയന്നു; ഏകാകിയായ മകനെ ഉന്നത സർക്കാർ ഉദ്യേഗസ്ഥൻ കൊന്നു
നേരത്തെയുണ്ടായ സംഭവങ്ങളെ പോലെ തന്‍റെ മകൻ ഇനിയും മറ്റുള്ളവരെ പരിക്കേൽപിക്കുമോ എന്ന് ഭയന്നാണ് മകനെ കുത്തിക്കൊന്നതെന്ന് കുമാസവ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
  • News18
  • Last Updated: June 3, 2019, 3:22 PM IST IST
  • Share this:
ടോക്കിയോ: ഏകാകിയായ മകൻ മറ്റുള്ളവരെ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ഉന്നതസ്ഥാനത്ത് നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ മകനെ കൊന്നു. ജപ്പാനിലാണ് സംഭവം. മകനെ കൊന്ന സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് ടോക്കിയോ പൊലീസ് 76 വയസുകാരനായ ഹിദീകി കുമാസവയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം റിട്ടയർഡ് അഗ്രികൾച്ചറൽ വൈസ് മിനിസ്റ്റർ ആണ്. 44 വയസുള്ള മകൻ എക്കിരോയെയാണ് ഇദ്ദേഹം കുത്തിക്കൊന്നത്. തിങ്കളാഴ്ച കുമസാവയെ അഭിഭാഷകർക്ക് കൈമാറി.

'മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും': എ.പി അബ്ദുള്ളക്കുട്ടി

നേരത്തെയുണ്ടായ സംഭവങ്ങളെ പോലെ തന്‍റെ മകൻ ഇനിയും മറ്റുള്ളവരെ പരിക്കേൽപിക്കുമോ എന്ന് ഭയന്നാണ് മകനെ കുത്തിക്കൊന്നതെന്ന് കുമാസവ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ടോക്കിയോയിൽ ഉണ്ടായ ഒരു സംഭവത്തിൽ ആക്രമണകാരിയായ മകൻ രണ്ടു പേരെ കുത്തിക്കൊല്ലുകയും ആളുകളെ പരിക്കേൽപിക്കുകയും ചെയ്തിരുന്നു. എലിമെന്‍ററി സ്കൂളിലെ പെൺകുട്ടികളെ ആയിരുന്നു പ്രധാനമായും ആക്രമിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍