• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | തിരുവനന്തപുരത്ത് മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം

Murder | തിരുവനന്തപുരത്ത് മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം

മൃതദേഹത്തിന് അടുത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം കണ്ടെത്തിയ പറമ്പിലോ സമീപത്തോ തെങ്ങുകൾ ഇല്ലായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

    മണ്ണാമൂല മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്നു അജയകുമാര്‍. മടത്തുവിളാകം, മണികണ്‌ഠേശ്വരം വാര്‍ഡുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട്.  ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്‌ചയ‌ായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കാന്‍ എത്തിയ ആള്‍ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

    മൃതദേഹത്തിന് അടുത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം കണ്ടെത്തിയ പറമ്പിലോ സമീപത്തോ തെങ്ങുകൾ ഇല്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രദേശവാസികൾ ആരോപിച്ചിട്ടുണ്ട്. അജയകുമാറുമായി അടുപ്പമുള്ളവരുടെ മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും.

    CPI നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പന്നിയെ കുടുക്കാൻ തോക്ക് ഒളിപ്പിച്ചു വെച്ചയാൾ കീഴടങ്ങി

    കാസര്‍​ഗോഡ്: കൃഷിയിടത്തിൽവെച്ച് സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം മുമ്പാണ് ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്ബ്യാര്‍ ചക്ക ഇടാനായി പറമ്പിൽ എത്തിയപ്പോൾ വെടിയേറ്റ് മരിച്ചത്.

    Also Read- 19കാരിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍

    കാട്ടുപന്നിയെ കുടുക്കാനായി വെച്ച തോക്കില്‍ നിന്ന് വെടിയേറ്റ് രക്തം വാര്‍ന്നാണ് മാധവന്‍ നമ്പ്യാര്‍ ​ഗുരുതരാവസ്ഥയിലായത്. പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പന്നിയെ കുടുക്കാനുള്ള കെണി വെച്ചത് ശ്രീഹരിയാണ്. സംഭവം നടന്ന ശേഷം പറമ്പിലെത്തിയ താൻ തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞതായി ശ്രീഹരി പൊലീസിന് മൊഴി നല്‍കി.

    പറമ്പിൽ ഒളിപ്പിച്ചുവെച്ച തോക്കില്‍ നിന്ന് മാധവൻ നമ്പ്യാരുടെ വലത് കാല്‍മുട്ടിനാണ് വെടിയേറ്റത്. ഇതേത്തുടർന്ന് ബോധരഹിതനായി വീണ ഇദ്ദേഹത്തെ രക്തം വാർന്നു കിടക്കുന്ന നിലയിലാണ് സമീപവാസി കണ്ടെത്തിയത്. തുടര്‍ന്ന്, വളരെ വേഗം തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

    സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്ബ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
    Published by:Anuraj GR
    First published: