• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ വിധി ഇന്ന്


Updated: July 24, 2018, 9:08 AM IST
ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ വിധി ഇന്ന്

Updated: July 24, 2018, 9:08 AM IST
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കോടതി ചൊവ്വാഴ്ച വിധി പറയും. തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

2005 സെപ്റ്റംബര്‍ 27നാണു മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ കൊല്ലപ്പെടുന്നത്.
സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു കൈമാറുകയായിരുന്നു.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനുമാണു കേസ്. നാലാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.

കൂറുമാറിയ മുഖ്യ സാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്.ഐ.ആര്‍ തയാറാക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന സൂചനയും കോടതി നല്‍കിയിട്ടുണ്ട്.
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍