• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍

Arrest | ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച 2 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

  • Last Updated :
  • Share this:
    ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ പിടിയില്‍. ആലുവ പുളിഞ്ചോടുള്ള ടര്‍ക്കിഷ് മന്തി എന്ന ഹോട്ടലിലായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോള്‍ കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍(35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

    പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

    Also Read- പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട്ടുകാരനൊപ്പം 3 കുട്ടികളെ ഉപേക്ഷിച്ചു പോയ മലപ്പുറം സ്വദേശിനി അറസ്റ്റിൽ

    ഭക്ഷണത്തിന്‍റെ പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

    ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്.

    മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ക്വട്ടേഷൻ സംഘം ആളുമാറി ആക്രമിച്ചതെന്ന് സംശയം


    ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു. കാസര്‍കോട് രാജാപുരം സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. സനുവിനെ ആളുമാറി ആക്രമിച്ചതാണെന്നാണ് സംശയം.

    Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡവില്‍പ്പന; തമിഴ്നാട്ടില്‍ 4 ആശുപത്രിക്കള്‍ക്കെതിരെ നടപടി

    രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ സനു സംഭവസ്ഥലത്തുവെച്ച് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇക്കാര്യം ബെംഗളുരുവിലെത്തിയ സനുവിന്‍റെ ബന്ധുക്കളോട് പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ബെംഗളുരു പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.
    Published by:Arun krishna
    First published: