• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ചു; നാല് പേർ അറസ്റ്റിൽ

Arrest | എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ചു; നാല് പേർ അറസ്റ്റിൽ

കഴിഞ്ഞ കുറച്ചുകാലമായാണ് യുവാക്കൾ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത്. അശ്ലീല ചാറ്റുകളും വീഡിയോയും ചിത്രങ്ങളുമൊക്കെ ഇവർ പെൺകുട്ടിക്ക് അയച്ചുനൽകി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തുടർച്ചയായി അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി (Arrest). കല്ലമ്പലം സ്വദേശി അല്‍ അമീന്‍,​ ഒറ്റപ്പാലം സ്വദേശികളായ ഫര്‍ഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്.. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ (Kerala Police) നൽകിയ പരാതിയിലാണ് ഇവരെ നാലുപേരെയും അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ കുറച്ചുകാലമായാണ് യുവാക്കൾ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത്. അശ്ലീല ചാറ്റുകളും വീഡിയോയും ചിത്രങ്ങളുമൊക്കെ ഇവർ പെൺകുട്ടിക്ക് അയച്ചുനൽകി. ഇതേത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

    പോക്സോ നിയമപ്രകാരമാണ് നാലുപെരെയും അറസ്റ്റ് ചെയ്തത്. റൂറല്‍ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജി എസ് രതീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സതീഷ് ശേഖര്‍,​ ഷംഷാദ്,​ സിപിഒമാരായ അദീന്‍ അശോക്,​ ശ്യാം കുമാര്‍,​ റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

    KSRTC | കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിൽ

    കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ എസ് ആർ ടി സി എം.ഡിക്ക് ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി ആക്രോശിച്ചു.

    Also Read- Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

    ഇതേത്തുടർന്ന് വനിതാ കണ്ടക്ടർ വിവരം കെ എസ് ആർ ടി സി അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേ,നിലേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. തുടർന്ന് യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറി.

    വനിതാ കണ്ടക്ടറുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്‍റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവർ കയറിയത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവർക്കൊപ്പം വിടുകയും ചെയ്തു.
    Published by:Anuraj GR
    First published: