നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

  യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

  വിവാഹശേഷം റിസോർട്ടിൽവെച്ച് യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട അരുൺ തന്ത്രപരമായി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു

  nude-share

  nude-share

  • Share this:
   തൃശൂർ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വീട്ടുകാർ അറിയാതെ വിവാഹം ചെയ്ത യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനാരയണപുരം സ്വദേശികളായ ശ്രീകുമാർ(28), മജീഷ്(38), രാംജി(46), രാജൻ(46) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ വിവാഹം ചെയ്തശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒന്നാം പ്രതി അരുൺ ഇതുവരെ അറസ്റ്റിലായിട്ടില്ല. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വിവാഹമോചിതയായ യുവതിയെ ആലപ്പുഴ സ്വദേശിയായ അരുൺ മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ചതിയിൽപ്പെടുത്തുന്നത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അരുൺ, താൻ കുടുംബസമേതം അയർലൻഡിലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹം കഴിക്കാൻ സന്നദ്ധനാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അനുസരിച്ച് ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽവെച്ച് അരുൺ യുവതിയെ വിവാഹം കഴിച്ചു. വീട്ടുകാർ അറിയാതെയാണ് യുവതി വിവാഹത്തിനായി ആലപ്പുഴയിൽ എത്തിയത്.

   വിവാഹശേഷം വീട്ടിലേക്ക് പോകാതെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു അരുണും യുവതിയും. ഇതിനിടെ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട അരുൺ തന്ത്രപരമായി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എന്നാൽ മറ്റൊരു സുഹൃത്ത് വഴി അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കിയ യുവതി തന്ത്രപരമായി അവിടെനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

   അതിനുശേഷം അരുണുമായുള്ള അടുപ്പം യുവതി അവസാനിപ്പിക്കുകയും ചെയ്തു. മറ്റൊരാളെ വിവാഹം കഴിക്കാനും യുവതി ശ്രമിച്ചു. ഇതിനിടെ വിദേശത്തേക്ക് പോയ അരുൺ ഇക്കാര്യം അറിഞ്ഞു. ഇതോടെയാണ് വിദേശത്തുനിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ അരുൺ വാട്സാപ്പ് വഴി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങൾ യുവതിയുടെ വീടിന് അടുത്തുള്ള ചില ചെറുപ്പക്കാർക്കും ലഭിച്ചിരുന്നു. ഇവർ ഇത് പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ നാലുപേരാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്.

   Also Read- പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

   ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ അരുൺ വിദേശത്ത് മറ്റൊരു യുവതിക്കൊപ്പം കഴിയുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

   മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം

   കോട്ടയം: അ​മ്മ​യു​മാ​യി വഴക്കുണ്ടാക്കി ഒ​ത​ള​ങ്ങ ക​ഴി​ച്ച യു​വ​തി​യേ​യും ര​ണ്ടു മ​ക്ക​ളേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ന സ്വ​ദേ​ശി​യാ​യ യു​വ​തിയെയും അ​ഞ്ചു വ​യ​സും എ​ട്ടു മാ​സ​വും പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെയുമാണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യു​വ​തി​യുടെയും ഇ​ള​യ കു​ഞ്ഞിന്‍റെയും ആരോഗ്യനില ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

   ബു​ധ​നാ​ഴ്ച രാ​ത്രിയാണ് അമ്മയുമായി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ര്‍​ന്ന് 24 കാ​രി​യാ​യ യു​വ​തി മ​ക്ക​ളു​മാ​യി ഒ​ത​ള​ങ്ങ ക​ഴി​ച്ച​ത്. രാ​ത്രി അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ​ക​ളെ​യും ഇ​ള​യ കു​ഞ്ഞി​നേ​യും അമ്മ തന്നെയാണ് വാഹനം വിളിപ്പിച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മൂ​ത്ത മ​ക​ള്‍​ക്കും ഒ​ത​ള​ങ്ങ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലി​സ് വീ​ട്ടി​ലെ​ത്തി ഈ കു​ട്ടി​യെ കോട്ടയം മെഡിക്കൽ കോളേജിലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   മു​ന്നാ​മ​ത്തെ ഭ​ര്‍​ത്താ​വി​നൊ​പ്പം പാ​ല​രാ​മ​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വ​തി അവധി ദിവസങ്ങളിൽ അ​മ്മ​യു​ടെ അ​ടു​ത്തു കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ യുവതി എത്തിയപ്പോൾ ഇവരുടെ അടുപ്പക്കാരായ ചില ചെറുപ്പക്കാർ കാണാൻ എത്തിയിരുന്നു. യുവതിയുടെ പഴയകാല സുഹൃത്തുക്കളാണിവർ. ഇവർ വീട്ടിലെത്തുന്നത് യുവതിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോറിൽ ഒതളങ്ങ ചേർത്ത് മക്കൾക്ക് നൽകിയ ശേഷമാണ് യുവതി കഴിച്ചതെന്ന് വ്യക്തമായി.

   യുവതിയും അമ്മയും തമ്മിലുള്ള വഴക്ക് നേരത്തെ പൊലീസിന് മുന്നിൽ പരാതിയായി എത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽവെച്ച് ഉണ്ടായ ഒത്തുതീർപ്പ് പ്രകാരം ഈ മാസം 30 വരെ വാഴമനയിലെ വീട്ടിൽ യുവതി താമസിക്കട്ടെയെന്ന് പൊലീസ് അമ്മയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇവർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ വീണ്ടും ഇരുവരും തമ്മി. വഴക്ക് ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
   Published by:Anuraj GR
   First published:
   )}