• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരിൽ മലമ്പാമ്പിനെ കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച വനം വാച്ചർമാരും കൂട്ടാളികളും പിടിയില്‍

തൃശൂരിൽ മലമ്പാമ്പിനെ കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച വനം വാച്ചർമാരും കൂട്ടാളികളും പിടിയില്‍

വാഹനത്തിൽ നിന്ന് നാല് കിലോ മലമ്പാമ്പിന്റെ ഇറച്ചിയാണ് കണ്ടെത്തിയത്

  • Share this:

    തൃശൂർ: മലമ്പിന്റെ ഇറച്ചി കടത്താന്‍‌ ശ്രമിച്ച വനം വാച്ചർമാരും കൂട്ടാളികളും വനം വകുപ്പിന്റെ പിടിയിൽ. വനം വാച്ചർമാരായ മുക്കംപുഴ ഊരിലെ അനീഷ്, ആനക്കയം കോളനിയിലെ സുബീഷ്, മേലൂർ സ്വദേശികളായ നന്തിപുരത്ത് കെഎസ് സുബിൻ, കണ്ണന്‍കുഴി കെഎസ് പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

    രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെം മുക്കംപുഴ കോളനിക്ക് സമീപം ടോർളിൻ പോക്കറ്റ് ഭാഗത്ത് നിന്ന് വനപാലകർ ഇവരെ പിടികൂടുകയായിരുന്നു. അനീഷും സുബീഷും ചേർന്ന് മലമ്പാമ്പിനെ പിടികൂടി ഇറച്ചിയാക്കി സുബിനും പ്രവീണിനും കൈമാറുകയായിരുന്നു.

    Also Read-ഫോട്ടോ എടുക്കുന്നതിനിടയിൽ മ്ലാവിന്റെ കൊമ്പിൽ ബലം പിടിച്ച് പോസ് ചെയ്ത മൂന്നു പേര്‍ അറസ്റ്റിൽ

    ഇവർ സഞ്ചരിച്ചിരുന്ന രണ്ടു വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് നാല് കിലോ മലമ്പാമ്പിന്റെ ഇറച്ചിയാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഴച്ചാൽ റേഞ്ച് ഓഫിസർ സിജോ സാമുവൽ,ഡെപ്യൂട്ടി റേഞ്ചർ പി.എ അനൂപ്,എസ്എഫ്ഒകെ.എസ്.വിനോദ്,ബിഎഫ്ഒമാരായ ഷിജു ജേക്കബ്,എ.എച്ച് ഷാനിബ് ,എസ്.അനീഷ്,എ.ഡി അനിൽകുമാർ,കെ.കെഷിഫ്‌ന,എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

    Published by:Jayesh Krishnan
    First published: