• HOME
  • »
  • NEWS
  • »
  • crime
  • »
  • FOUR ARRESTED FOR BEATING A MAN TO DEATH OVER RENT DISPUTE IN THRISSUR

വാടക തർക്കത്തിനൊടുവിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്

Murder Arrerst

Murder Arrerst

  • Share this:
    തൃശൂര്‍: കിഴുത്താണിയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്ബില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

    ഉത്രാട ദിവസം ഉച്ചയോടെയാണ് സൂരജ് മർദ്ദനമേറ്റ് മരിച്ചത്. കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

    കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

    Also Read- പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

    ഉത്രാടദിനത്തിലും തിരുവോണദിനത്തിലുമായി തൃശൂരിൽ അരങ്ങേറിയത് രണ്ട് കൊലപാതകങ്ങളാണ്. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. തിരുവോണ ദിനത്തിൽ ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.

    Also Read-ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

    ചെന്ത്രാപ്പിന്നിയിൽ കുത്തേറ്റാണ് കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് സുരേഷ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധു മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്
    സുരേഷിന്റെ അച്ഛന്റെ സഹോദര പുത്രൻ മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Also Read-കുടുംബവഴക്കിനെ തുടർന്ന് വർക്കല‍യിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

    സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

    സുരേഷിന് കഴുത്തിനും, കൈക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ സുരേഷിനെ ചെന്ത്രാപ്പിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 25 വർഷത്തോളമായി ചെന്ത്രാപ്പിന്നിയിലെ പെട്ടി ഒട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്.

    കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരൻ , കയ്പമംഗലം എസ്.ഐ കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published:
    )}