• HOME
  • »
  • NEWS
  • »
  • crime
  • »
  • FOUR ARRESTED FOR HACKING YOUNG MAN TO DEATH IN CHIRAYIKEEZHU 1

തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കൊല്ലപ്പെട്ട അജിത്

കൊല്ലപ്പെട്ട അജിത്

  • Share this:
    തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ചിറയിൻകീഴ് വിളയിൽ മൂല സ്വദേശി ശ്രീ കുട്ടൻ എന്ന് വിളിക്കുന്ന അഭിജിത്ത്, ചിറയിൻകീഴ് സ്വദേശിയായ സിനോഷ്, കല്ലുവാതുക്കൽ സ്വദേശികളായ സുധീഷ്, സ്നേഹൻ എന്നിവരാണ് അറസ്റ്റിലായത്.

    തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുടപുരത്ത് വയലിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അജിത്ത്, ഒന്നാം പ്രതിയായ അഭിജിത്തിനെ പണം ആവശ്യപ്പെട്ടും മറ്റും സ്ഥിരം ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വ്യാഴാഴ്ച രാത്രിയിൽ അഭിജിത്തും സംഘവും ചേർന്ന് അജിത്തിന് മുടപുരം വയലിന് സമീപം എത്തിക്കുകയും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അഭിജിത്താണ് ആയുധങ്ങൾ വീടിനു സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    മെയ് 28ന് രാവിലെയാണ് ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റതിന്റെും മർദനത്തിന്റെയും പാടുകളുണ്ട്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിച്ചിരുന്നു.

    നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുടപുരം തെങ്ങുംവിള വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും വെട്ടേറ്റിരുന്നു കാലിലും ആഴത്തിൽ വെട്ടേറ്റപാടുണ്ടായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അജിത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ വലയിലാകും എന്ന്‌ പോലീസ് അറിയിച്ചു.





    ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്​) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരു ചെവി അറ്റുതൂങ്ങിയ നിലയിലാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സിന്ധുവിനെയാണ് പ്രിയേഷ് ആദ്യം വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്‍റെ നിലവിളി കേട്ടാണ് മകൻ ഉണർന്നത്. ഇതോടെ പ്രിയേഷ് മകനു നേരെ തിരിഞ്ഞു. കൈയിൽ വെട്ടേറ്റ അഭിരാം കുതറിമാറി ഓടി രക്ഷപെടുകയായിരുന്നു. അഭിരാം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രിയേഷിനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.


    Published by:Anuraj GR
    First published:
    )}